Idukki വാര്‍ത്തകള്‍
ക്യാൻസർ രോഗികൾക്കായി ‘ഒരിഴ’ കേശദാന ക്യാമ്പ് നവംബർ 15ന് ഇരട്ടയാറിൽ

കാൻസർ ചികിത്സയെത്തുടർന്ന് മുടി നഷ്ടപ്പെട്ടവർക്ക് വിഗ് ലഭ്യമാക്കുന്നതിനും അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനുമായി കെ.സി.വൈ.എം – എസ്.എം.വൈ.എം ഇടുക്കി രൂപതാ സമിതിയുടെ 2026–27 പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഒരിഴ’ കേശദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
നവംബർ 15 ഞായറാഴ്ച രാവിലെ 10.30ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കുന്ന ക്യാമ്പ് 47-ാമത് അഖിലേന്ത്യാ പഞ്ചഗുസ്തി മത്സരത്തിലെ സ്വർണ മെഡൽ ജേതാവ് ജിൻസി ജോസ് ഉദ്ഘാടനം ചെയ്യും.
കാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവർക്ക് വിഗ് നിർമിക്കുന്നതിനായി മുടി ദാനം ചെയ്യാൻ സന്നദ്ധരായവരെ പങ്കെടുപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുടി ദാനത്തിലൂടെ രോഗികൾക്ക് ആത്മവിശ്വാസവും മാനസിക പിന്തുണയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കെ.സി.വൈ.എം ഇരട്ടയാർ യൂണിറ്റാണ് ക്യാമ്പിന് ആതിഥേയത്വം വഹിക്കുന്നത്.







































































































































