Idukki വാര്‍ത്തകള്‍
ജില്ലയിൽ എ-20 പെട്രോളിന്റെ ഗുണനിലവാര പരിശോധന നടത്തി

സംസ്ഥാന വ്യാപകമായി ഇ-20 പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ അരിക്കുഴയിൽ പ്രവർത്തിക്കുന്ന മണ്ണത്താംചേരിൽ ഫ്യൂവൽസ് എന്ന ബി.പി.സി.എൽ (BPCL) പമ്പിൽ ഇടുക്കി ജില്ലാ സപ്ലൈ ഓഫീസർ ജി.ബീനാ ഭദ്രന്റെ നേതൃത്വത്തിൽ സാമ്പിളുകൾ ശേഖരിച്ചു.
മോട്ടോർ സ്പിരിറ്റിൽ കേന്ദ്ര ഗവൺമെന്റ് നിഷ്കർഷിച്ചിട്ടുള്ള അനുപാതത്തിൽ കൂടുതൽ എഥനോൾ മിശ്രിതം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് സാമ്പിളുകൾ ശേഖരിച്ചത്. ശേഖരിച്ച സാമ്പിളുകൾ എറണാകുളത്തെ കെമിക്കൽ എക്സാമിനേഷൻ ലാബിൽ പരിശോധന നടത്തും.പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.








































































































































