ഭൂപ്രശ്ന പരിഹാര നടപടികൾ വേഗത്തിലാക്കണമെന്ന് കേരളാ കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു

ഇടുക്കി ജില്ലയിലെ വിവിധങ്ങളായ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനാരംഭിച്ചിട്ടുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേരളാ കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
നിർമ്മാണ നിരോധനം പിൻവലിക്കണമെന്നും കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള തടസങ്ങൾ മാറ്റണമെന്നും ക്ഷീര കർഷകരെ സഹായിക്കാൻ കാലിത്തീറ്റ വില വർധനവ് പിൻവലിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
ഇടുക്കി മെഡിക്കൽ കോളജിന്റെ പ്രാഥമിക സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യമായ മരുന്നുകളെത്തിക്കണമെന്നും ആശുപത്രി വികസന സമിതി പുന:സംഘടിപ്പിക്കണമെന്നും സംസ്ഥാനസർക്കാരിന്റെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു.
പാർട്ടി മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലം,വാർഡ് യോഗങ്ങൾ കൂടുന്നതിന് തീരുമാനിച്ചു. കുടയത്തൂർ സഹകരണബാങ്ക് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിൽസ് അഗസ്റ്റിന് യോഗത്തിൽ സ്വീകരണം നൽകി.
ചെറുതോണി ഓഫീസിൽ നടന്ന യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ .തോമസ് പെരുമന ,വർഗീസ് വെട്ടിയാങ്കൽ ജില്ലാ പഞ്ചായത്ത്അംഗങ്ങളായ ഷൈനി സജി, സജി പി.ജോസ് സംസ്ഥാന സെക്രട്ടറി ബെന്നി പുതുപ്പാടി ജില്ലാ സെക്രട്ടറി കെ.കെ. വിജയൻ കെ.റ്റി.യു.സി. ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ ഇലവുംമൂട്ടിൽ പാർട്ടി മണ്ഡലം പ്രസിഡണ്ടുമാരായ ഷിജോ ഞവരക്കാട്ട്, ജോയി കാട്ടുപാലം, എ.ഡി. മാത്യു ,ജിൽസ് അഗസ്റ്റിൻ ഭാരവാഹികളായ കെ.ജെ.ജോസ്,വിൻസന്റ് വള്ളാടി , ജോസ് ജോർജ് , ജോസുകുട്ടി തുടിയംപ്ലാക്കൽ, വിൻസൻറ് വള്ളിക്കാവുങ്കൽ, റെനി മാണി, സണ്ണി ഇല്ലിക്കൽ, ഇ.പി. നാസർ, എ.ജെ.മാത്യു , ഇ.പി. ബേബി, സന്ധ്യാ വിജയൻ ,എസ്.രവി, തോമസ് പുളിമൂട്ടിൽ,സൈജൻ മാനുവൽ ,ജോസ് മാപ്രയിൽ , സോജി ജോൺ, ബിജു വാലുമ്മേൽ , മാത്യു കിഴക്കാലായിൽ , സെബാസ്റ്റ്യൻ പള്ളി വാതുക്കൽ, ബെന്നി പറപ്പള്ളിൽ, വിൽസൻ പുതിയകുന്നേൽതുടങ്ങിയവർ സംസാരിച്ചു.








































































































































