വിദേശത്ത് പോകാൻ അനുമതി തേടി ടോമിന് ജെ തച്ചങ്കരി; വാദങ്ങളില്‍ വൈരുദ്ധ്യമുണ്ട്, അസുഖം എന്താണെന്ന് അറിയട്ടെയെന്ന് ഹൈക്കോടതി

മുൻ ഡിജിപി ടോമിന് ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി. വിദേശത്ത് പോകാൻ അനുമതി തേടിയ ടോമിന് ജെ തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ട് എന്നാവര്‍ത്തിച്ച് ഹൈക്കോടതി.ജാമ്യാപേക്ഷയിലും ഇളവ് തേടിയ അപേക്ഷയിലും രണ്ട് വാദം. വിമര്‍ശനത്തിന് പിന്നാലെ ടോമിന് ജെ തച്ചങ്കരി ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി.ടോമിന് ജെ തച്ചങ്കരി ജയില്‍ കണ്ടത് ഡിജിപിയായിരുന്നപ്പോള്‍ മാത്രം. സെല്ലില്‍ കഴിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ഗൂഡാലോചനയുണ്ടോയെന്ന് അറിയണം.മെഡിക്കല്‍ ബോര്‍ഡ് ടോമിന് ജെ തച്ചങ്കരിയെ പരിശോധിക്കണം. വിദഗ്ധ സമിതി നിര്‍ദ്ദേശം അനുസരിച്ച് തീരുമാനിക്കാം. അസുഖം എന്താണെന്ന് ആദ്യം അറിയട്ടെയെന്നും ഹൈക്കോടതി പറഞ്ഞു. ശ്വാസം മുട്ട് ആയിരുന്നു എന്ന് തച്ചെങ്കിരി മറുപടി നൽകി. എന്നിട്ടാണോ ദുബായിൽ പോകുന്നത് എന്ന് കോടതി ചോദിച്ചു. അയാൾ ജയിലിൽ കിടന്നിട്ടില്ല. ഡിജിപി ആയിരുന്നപ്പോഴാണ് ജയിൽ കണ്ടത് എന്നും കോടതിയുടെ പരിഹാസം.








































































































































