San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കുമാരമംഗലം പോക്സോ കേസിലെ അഞ്ചാമത്തെ പ്രതിക്ക് 30 വർഷം കഠിനതടവ്



28 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത കുമാരമംഗലം പോക്സോ കേസ് കുറ്റകൃത്യത്തിലെ അഞ്ചാമത്തെ കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്. ആലക്കോട് വില്ലേജ് അഞ്ചിരി ഭാഗത്ത്‌ കുളങ്ങര മലയിൽ വീട്ടിൽ ജോബി(34)ന്  ബഹുമാനപ്പെട്ട തൊടുപുഴ പോക്സോ കോടതി ജഡ്ജ് ആഷ്. കെ. ബാൽ 30 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. അന്നത്തെ തൊടുപുഴ പോലീസ് ഇന്‍സ്പെക്ടർമാർ ആയിരുന്ന വി.സി വിഷ്ണുകുമാർ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചത്.2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ആയിരുന്നു സംഭവം. സബ് ഇന്‍സ്പെക്ട‍‍ര്‍ അജിലാല്‍ (അതിജീവതയ്ക്കുള്ള നിയമസഹായം), സിവില്‍ പോലീസ് ഓഫീസർമാരായ ജിനില്‍, നീതു കൃഷ്ണന്‍ എന്നിവർ പ്രോസിക്യൂഷന്‍ നടപടികളെ സഹായിച്ചു. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പയസ് മാത്യു ഹാജരായി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button