Idukki വാര്‍ത്തകള്‍
എഐ ലോകത്തെ അതികായൻ എൻവിഡിയയുടെ തലപ്പത്തും പ്രതിസന്ധി!

സിഇഒയും സഹസ്ഥാപകനുമായ ജെൻസൻ ഹുവാങിനെ പുറത്താക്കാൻ കമ്പനി ഡയറക്ടർ ബോർഡ് ഒരുങ്ങുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ചൈനീസ് ചാരബന്ധം സംശയിക്കുന്ന യുവതിയുമായുള്ള ബന്ധം ഉൾപ്പെടെ രണ്ട് വിവാഹേതര ബന്ധങ്ങളെച്ചൊല്ലിയുള്ള വിവാദമാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. ഹുവാങിന്റെ ഭാവി തീരുമാനിക്കാൻ ബോർഡ് യോഗം ചേരുമെന്നും സൂചനയുണ്ട്. വാർത്ത പുറത്തുവന്നതിന് പിന്നാലെ എൻവിഡിയ ഓഹരികൾ വ്യാപാരാനന്തര ഇടപാടിൽ എട്ട് ശതമാനത്തോളം ഇടിഞ്ഞു. നാല് ട്രില്യൺ ഡോളർ മൂല്യമുള്ള എഐ ചിപ്പ് ഭീമന്റെ ഭാവി ഇനി ആര് നയിക്കും എന്നതാണ് വിപണിയുടെ പ്രധാന ചോദ്യം.








































































































































