San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്



കാവൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു തനിക്ക് വിവരങ്ങൾ നൽകുന്നില്ലെന്ന് ഗാദി ഐസൻകോട്ട്. ദേശീയ സുരക്ഷ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് തന്നെ ക്ഷണിച്ച സ്ഥിതിക്ക് സൈന്യത്തിന്‍റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്‍റലിജന്‍സ് വിവരങ്ങള്‍ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐസന്‍കോട്ട് പ്രതികരിച്ചു. അത്യാവശ്യമല്ലെങ്കിൽ ഭരണമാറ്റ കാലയളവിൽ സൈനിക നീക്കം പാടില്ലെന്നും മുന്നറിയിപ്പ് നൽകി. യുദ്ധമുഖത്തെ പുതിയ നീക്കങ്ങൾ അറിയിക്കണമെന്നും ഐസൻകോട്ട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഐസൻകോട്ട് അറ്റോർണി ജനറലിന് കത്ത് നൽകി.

സർക്കാർ രൂപീകരിക്കാൻ പ്രസിഡന്‍റ് ഐസക് ഹെർസോഗ് തന്നെ ചുമതലപ്പെടുത്തിയതിനാൽ തനിക്ക് കൃത്യവും സമഗ്രവുമായ സുരക്ഷാ റിപ്പോർട്ടുകളും രഹസ്യാന്വേഷണ വിലയിരുത്തലുകളും ലഭിക്കേണ്ടതുണ്ടെന്ന് ഐസൻകോട്ട് പറഞ്ഞു. തന്‍റെ സംഘം നെതന്യാഹുവിന്‍റെ ഓഫീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമം അനുശാസിക്കുന്നതുപോലെ ഏതൊരു സൈനിക നടപടിയും മന്ത്രിസഭയും സർക്കാരും കൃത്യമായി ചർച്ച ചെയ്ത് അംഗീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ഐസൻകോട്ട് അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു

അതിനിടെ ഇറാനെതിരെ നെതന്യാഹു സൈനിക നീക്കത്തിന് ശ്രമിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക മേധാവിമാരിൽ ഒരു വിഭാഗം നീക്കത്തെ ശക്തമായി എതിർത്തു. അതിനിടെയാണ് അടിയന്തര ഭീഷണിയില്ലാതെ സുരക്ഷാ സേനയെ വിന്യസിക്കരുതെന്ന് ഐസൻകോട്ട് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയത്. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും സെൻസിറ്റീവുമായ രാഷ്ട്രീയ സാഹചര്യത്തിൽ, സുരക്ഷാപരവും ദേശീയവുമായ തീരുമാനങ്ങൾ എടുക്കുന്നതിൽ അതീവ ജാഗ്രതയും ഉത്തരവാദിത്തവും കാണിക്കേണ്ടതുണ്ടെന്ന് ഐസൻകോട്ട് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. സുരക്ഷാ മേധാവികളെ ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്നും അവരെ ആശയക്കുഴപ്പത്തിലാക്കരുതെന്നും ഐസൻകോട്ട് മുന്നറിയിപ്പ് നൽകി. തങ്ങളുടെ കടമ നിർവഹിക്കാൻ അവരെ അനുവദിക്കണമെന്നും അദ്ദേഹം നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button