San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇന്നലെയും ഇന്നുമായി 2 തവണ സ്വര്‍ണവില കുറഞ്ഞു



സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 65 രൂപയും കുറഞ്ഞു. ഇന്നലെയും രണ്ട് തവണ സ്വര്‍ണവില കുറയുന്ന സ്ഥിതിയുണ്ടായി. വെറും 8 ദിവസങ്ങള്‍ കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് 3000ഓളം രൂപയുടെ കുറവാണ്.

ഇന്നത്തെ കുറവ് കൂടി കണക്കിലെടുക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,05,680 രൂപയാണ് നല്‍കേണ്ടി വരിക. ഗ്രാമിന് 13,015 രൂപ എന്ന നിരക്കിലുമാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 1,07,080 രൂപയാണ് ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തുക.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button