നാട്ടുവാര്‍ത്തകള്‍
ഇടുക്കിയിലേക്ക് ഇനി സഞ്ചാരികള്‍ ഒഴുകും, ഒരുങ്ങുന്നത് വൈശാലി ഗുഹയിലെ അക്വേറിയവും പഞ്ചനക്ഷത്ര ഹോട്ടലും
ഇടുക്കി അണക്കെട്ടിനു സമീപം രാജ്യാന്തര നിലവാരത്തിലുള്ള വിനോദസഞ്ചാര പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ തയ്യാറെടുത്ത് കെ എസ് ഇ ബിയുടെ ഹൈഡല്‍ ടൂറിസം സെന്റര്‍.
ലേസര്‍ ഷോ, പഞ്ചനക്ഷത്ര ഹോട്ടല്‍, ബഡ്ജറ്റ് ഹോട്ടലുകള്‍ എന്നിവയ്ക്ക് പുറമെ പാര്‍ക്കുകളും വൈശാലി ഗുഹയിലെ ഭൂഗര്‍ഭ അക്വേറിയവും സഞ്ചാരികള്‍ക്ക്
കൗതുകമേകും.
പദ്ധതിയുടെ വിശദ രൂപരേഖ കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് മന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഇടുക്കി ഡാമിന്റെ പിന്‍വശത്താണ് വിനോദ സഞ്ചാരികള്‍ക്കായി അന്താരാഷ്ട്ര സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിനോദ സഞ്ചാര കേന്ദ്രം ഒരുങ്ങുന്നത്. പദ്ധതിയുടെ വിശദമായ വിവരങ്ങളുള്‍പ്പെടുത്തിയുള്ള വീഡിയോ കെ എസ് ഇ ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.