San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റവന്യൂ ജില്ലാ ശാസ്ത്രമേള ലോഗോ പ്രകാശനം



കട്ടപ്പന : വ്യാഴം , വെള്ളി ദിവസങ്ങളിൽ ഇരട്ടയാർ സെയ്ന്റ് തോമസ് എച്ച്.എസ്.എസിൽ നടക്കുന്ന റവന്യൂജില്ലാ ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം സ്‌കൂൾ മാനേജർ ഫാ. സഖറിയാസ് കുമണ്ണുപറമ്പിൽ നിർവഹിച്ചു. ലോഗോ ക്ഷണിച്ചിരുന്നെങ്കിലും പ്രസിദ്ധീകരണ യോഗ്യമായവ ലഭിക്കാത്തതിനാൽ ‘കൈറ്റ്’ ആണ്‌ ലോഗോ നിർമിച്ചത്. ഉപജില്ലകളിൽനിന്നും രണ്ട് ദിവസങ്ങളിലായി ഏകദേശം 2000 ത്തോളം കുട്ടികൾ പങ്കെടുക്കുന്ന ശാസ്ത്രമേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായി . സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഐടി, പ്രവൃത്തിപരിചയം എന്നീ വിഷയങ്ങളിൽ ആണ് മേളകൾ നടത്തപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 10-ന് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രജനി അധ്യക്ഷതയിൽ കൂടുന്ന ഉദ്ഘാടന സമ്മേളനം സേനാപതി വേണു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കും. കുട്ടികൾക്കും ഒഫീഷ്യൽസിനും വൊളന്റിയേഴ്സിനും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഏകദേശം 200 ഒഫീഷ്യൽസും 100 വൊളന്റിയർമാരും ശാസ്ത്രമേളയുടെ നടത്തിപ്പിൽ പങ്കാളികളാകും. വലിയ പങ്കാളിത്തത്തോടെ നടക്കുന്ന ശാസ്ത്രമേളയിൽ എല്ലാവർക്കും ആവശ്യമായ ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹാർദമായി മേള സംഘടിപ്പിക്കുന്നതിനും മാലിന്യം കൈകാര്യം ചെയ്യുന്നതിനും പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button