San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എങ്ങുമെത്താതെ മൂന്നാർ ഫ്‌ളൈ ഓവർ നിർമാണം; കുരുക്കിലായി നഗരം



മൂന്നാർ : ടൂറിസം വികസനം ലക്ഷ്യമിട്ടും രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുന്നതിനുമായി എട്ടുവർഷങ്ങൾക്കുമുമ്പ് വിഭാവനംചെയ്ത മൂന്നാർ ഫ്‌ളൈ ഓവർ പദ്ധതി എങ്ങുമെത്താതെ നിലച്ചു. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അലംഭാവവും പിടിപ്പുകേടുമാണ് മൂന്നാറിന്റെ ടൂറിസം കുതിപ്പിന് കരുത്തുപകരുമായിരുന്ന ഈ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്.2018-ൽ തുടക്കം കുറിച്ച പദ്ധതി മൂന്നാറുകാരുടെ എക്കാലത്തെയും വലിയ പ്രതീക്ഷകളിൽ ഒന്നായിരുന്നു. പഴയമൂന്നാറിൽനിന്ന്‌ മാട്ടുപ്പെട്ടി റോഡിനെ ബന്ധിപ്പിക്കുന്നവിധത്തിലും, മാട്ടുപ്പെട്ടി റോഡിൽനിന്ന്‌ മറയൂരിലേക്ക് പോകുന്ന രീതിയിലുമാണ് രണ്ട് ഫ്‌ളൈ ഓവറുകൾ നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ ആദ്യത്തെ ഫ്‌ളൈ ഓവറിന് 320 മീറ്ററും രണ്ടാമത്തേതിന് 359 മീറ്ററുമാണ് നീളം നിശ്ചയിച്ചിരുന്നത്.

ഏറ്റവുംകൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മൂന്നാർ ആർ.ഒ. ജങ്ഷൻ കേന്ദ്രീകരിച്ചായിരുന്നു ഓവർബ്രിഡ്ജ് നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി കിഫ്ബി, കെ.ആർ.എഫ് സംഘങ്ങൾ മൂന്നാറിലെത്തി പരിശോധനകൾ നടത്തിയിരുന്നു. അന്നത്തെ എം.എൽ.എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധനയും അലൈൻമെന്റ് പരിശോധനകളും പൂർത്തിയാക്കി രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയുംചെയ്തു. തുടർന്ന് പദ്ധതിക്കായി സർക്കാർബജറ്റിൽ തുകയും വകയിരുത്തിയിരുന്നു.

എന്നാൽ പ്രാരംഭനടപടികൾക്ക് അപ്പുറത്തേക്ക് പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ഗൗരവൽപൂർവമായ ഇടപെടലുകൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ഇത് പദ്ധതിയുടെ താളം തെറ്റിച്ചു. വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുമ്പോൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടുഴലുന്ന മൂന്നാറിന് ഈ പദ്ധതി യാഥാർത്ഥ്യമാകേണ്ടത് അനിവാര്യമാണെങ്കിലും, ബന്ധപ്പെട്ടവരുടെ ഉദാസീനതമൂലം ഈ ജനകീയ പ്രശ്നത്തിന്മേലുള്ള പരിഹാരമാണ് വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുന്നത്.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button