Idukki വാര്‍ത്തകള്‍
നെടുങ്കണ്ടം മഞ്ഞപ്പെട്ടിയിലെ മോഷണം, രണ്ടാം പ്രതിയും പിടിയിൽ

തമിഴ്നാട് തേനി ജില്ലയിൽ ഉത്തമപാളയം, പുതുപ്പട്ടി, ഇന്ദിരാനഗർ കോളനി നിവാസി അശോക്(20) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ പാറത്തോട് വില്ലേജിൽ കൈലാസനാട്, കർപ്പകം വീട്ടിൽ തുകേതിനെ (37) നെടുങ്കണ്ടം പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ 31.10.2026 തിയതി നെടുങ്കണ്ടം, മഞ്ഞപ്പെട്ടി ഭാഗത്തുള്ള വീടിന്റെ താഴ് തകർത്ത് അതിക്രമിച്ച് കയറുകയും അലമാരയിൽ സൂക്ഷിച്ചിരുന്ന 11.6 പവൻ സ്വർണ്ണാഭരണങ്ങളും, 1 കിലോയോളം തൂക്കം വരുന്ന ഉണക്കഏലക്കയും, 5300- രൂപയും ഉൾപ്പടെ 11,53,300/-രൂപയുടെ മുതൽ മോഷണം ചെയ്യുകയായിരുന്നു.






































































































































