San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആനയിറങ്കലിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ അടിയന്തിര നടപടി



ചിന്നക്കനാൽ വില്ലേജിൽ വർധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന്  ആനയിറങ്കൽ ഡാമിൻ്റെ ബഫർ സോണിൽ കെ.എസ്.ഇ.ബിയുടെ സ്ഥലം കയ്യേറിയെ പ്രദേശങ്ങൾ ഒഴിപ്പിക്കുന്നതിനായി ദേവികുളം സബ് കലക്റ്ററുടെ നേതൃത്വത്തിൽ മുന്നംഗ സമിതിയെ ജില്ലാകളക്റ്റർ നിയോഗിച്ചു . മൂന്നാർ ഡി.എഫ്.ഒ , കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ അംഗങ്ങളായ സംയുക്ത സമിതി  വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ  നിർദ്ദേശിച്ചു.

ഈ പ്രദേശങ്ങളിൽ നിർമ്മിച്ചിട്ടുള്ള അനധികൃത വേലികൾ,  മതിലുകൾ, കെട്ടിടങ്ങൾ, സൗര വേലികൾ, മറ്റു നിർമിതികൾ, കൃഷികൾ എന്നിവ നിയമാനുസൃത നടപടിക്രമം പാലിച്ച് സമിതിയുടെ നേതൃത്വത്തിൽ ഉടൻ  നീക്കം ചെയ്യും .എന്നാൽ സർക്കാർ കാലാകാലങ്ങളിൽ പട്ടയം നൽകിയ ഭൂമിയിലെ അതിർത്തികളോ, മതിലുകളോ, വേലിക്കെട്ടുകളോ നിർമ്മിതികളോ നീക്കം ചെയ്യാൻ പാടില്ലന്നും ജില്ലാകളക്റ്റർ നിർദ്ദേശിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ സംയുക്ത നീക്കത്തിലൂടെ ഒഴിപ്പിച്ചെടുക്കുന്ന ഭൂമിയുടെ വിവരം, കണ്ടു കെട്ടിയ വസ്തുക്കളുടെ വിവരം, നീക്കം ചെയ്ത വേലിക്കെട്ടുകളുടെ നീളവും തൂക്കവും, ഒഴിപ്പിക്കൽ നടപടിയുടെ ഫോട്ടോകൾ , വീഡിയോകൾ എന്നിവ  ദിവസവും ദേവികുളം സബ് കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം .അനധികൃത നിർമ്മാണവും, കയ്യേറ്റവും, കൃഷിയും ഒഴിപ്പിച്ചെടുത്ത ഭൂമിയിൽ, സ്വാഭാവിക സസ്യാവരണം വളരുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കേണ്ടതാണന്നും കളക്‌ടർ ഡോ.ദിനേശൻ ചെറുവാട്ട് നിർദ്ദേശിച്ചിട്ടുണ്ട്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button