Idukki വാര്‍ത്തകള്‍
ഇടുക്കി റവന്യു ജില്ല ശാസ്ത്രമേള ലോഗോ പ്രകാശനം ചെയ്തു.

നവംബർ 12 ,13 തീയതികളിലായി ഇരട്ടയാർ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന ഇടുക്കി റവന്യൂ ജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം സ്കൂൾ മാനേജർ ഫാ. സഖറിയസ് കുമ്മണ്ണൂപറമ്പിൽ നിർവഹിച്ചു. പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ സിജോ ഇലന്തൂർ ശാസ്ത്രമേള ജോയിൻ്റ് കൺവീനർമാരായ സിബി ജോസഫ് വലിയമറ്റം, ജിജിമോൾ മാത്യു പ്രോഗ്രാം കമ്മിറ്റി കൺവീനർ സതീഷ് കെ വി പബ്ലിസിറ്റി കൺവീനർ ജെയ്സൺ മാത്യു എന്നിവർ ലോഗോ ഏറ്റുവാങ്ങി.
ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണ് ഈ ശാസ്ത്രമേളയിൽ മാറ്റുരയ്ക്കുന്നത്.ജില്ലയിൽ നിന്നുള്ള എംപി, എംഎൽഎമാർ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉദ്ഘാടന , സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കും






































































































































