നിരോധിത ലഹരിവസ്തുക്കളുമായി മൂന്ന് യുവാക്കൾ നെടുങ്കണ്ടം പോലീസിന്റെ പിടിയിൽ

പാറത്തോട് വില്ലേജിൽ കല്ലാർക്കരയിൽ ചുങ്കപ്പാറപ്പടി ഭാഗത്ത് വാണിയപ്പുരക്കൽ വീട്ടിൽ തമ്പി എന്ന് വിളിക്കുന്ന മുഹമ്മദ് ഇബ്രാഹിം (28), പാറത്തോട് വില്ലേജ് കല്ലാർ കരയിൽ, താന്നിമൂട് ഭാഗത്ത് വാഴക്കാലയിൽ വീട്ടിൽ ജിഷ്ണു (28), പാമ്പാടുംപാറ വില്ലേജിൽ കല്ലാർക്കരയിൽ താന്നിമൂട് ഭാഗത്ത് ബ്ലോക്ക് നമ്പർ 29 വീട്ടിൽ അരവിന്ദ് (26) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഉപയോഗിക്കുന്നതിനും വില്പന നടത്തുന്നതിനും ആയി നിരോധിത രാസലഹരിയിനത്തിൽപ്പെട്ട 6 ഗ്രാം എം ഡി എം എ യും, 3 ഗ്രാം കഞ്ചാവും പ്രതികൾ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. നെടുങ്കണ്ടം പോലീസ് സബ് ഇൻസ്പെക്ടർ ലിജോ പി മണി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിബിൻ, സതീഷ്, സിവിൽ പോലീസ് ഓഫീസർ ഡോൺ എന്നിവരടങ്ങിയ പോലീസ് സംഘം 08.11.2026 തിയതി ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.






































































































































