Idukki വാര്‍ത്തകള്‍
എഥനോൾ കൊള്ള: ആയിരത്തിലധികം പരാതി ലഭിച്ചെന്ന് ഡി.കെ.ശിവകുമാർ

ആയിരത്തിലധികം പരാതികൾ ലഭിച്ചതോടെയാണ് കർണാടകയിൽ വിൽക്കുന്ന പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിച്ചതെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. വാഹനങ്ങൾ ഇടയ്ക്കിടെ വിൽക്കുന്നതായും മൈലേജ് കുറയുന്നതായുമുള്ള പരാതികളാണ് ലഭിച്ചത്. പെട്രോൾ പമ്പുകളിലാണ് എഥനോൾ അനധികൃതമായി കലർത്തുന്നതന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പെട്രോൾ പമ്പുകളും വിതരണ കേന്ദ്രങ്ങളും ഉൾപ്പെടെ 67 ഇടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ആണ് വൈറ്റ്ഫീൽഡിലെ ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലാബിൽ പരിശോധിച്ചത്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. 20% പരിധി മറികടന്ന് 31.2% വരെ എഥനോൾ കലർത്തിയെന്ന കണ്ടെത്തൽ എണ്ണ കമ്പനികൾ ചോദ്യം ചെയ്തിരുന്നു.






































































































































