കട്ടപ്പന അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ നവംബർ 7 ന്

അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ നവംബർ -7 ന് ശനിയാഴ്ച രാവിലെ 9 മുതൽ 3.30 വരെ നടക്കും.മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡോമിനിക് വാളന്മനാൽ കൺവെൻഷന് നേതൃത്വം നൽകും.
രാവിലെ 8 ന് കുരിശിന്റെ വഴി,8.30ന് ജപമാല,9 ന് ദൈവവചന പ്രഘോഷണം ,12 ന് ദിവ്യ കാരുണ്യ പ്രദിക്ഷണവും ആരാധനയും.1 ന് കൃപാഭിഷേക ശുശ്രുഷ, 2 ന് വിശുദ്ധ കുർബാന,3 ന് റോസാമിസ്റ്റിക്ക മാതാവിന്റെ നൊവേന. 3.30 ന് കൃപാഭക്ഷണം.
കൃപാഭിഷേകം കൺവെൻഷൻ പ്രമാണിച്ച് അണക്കര മൗണ്ട്ഫോർട്ട് ജംഗ്ഷൻ മുതൽ ധ്യാനകേന്ദ്രം വരെയുള്ള റോഡിൽ വാഹന പാർക്കിങ്, വഴിയോര കച്ചവടങ്ങൾ നിരോധിച്ചതായി വണ്ടൻമേട് പോലീസ് പ്രിൻസിപ്പൽ എസ്. ഐ. അറിയിച്ചു . കാർ, ട്രാവലർ വാഹനങ്ങൾ ധ്യാനകേന്ദ്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും മൗണ്ട് ഫോർട്ട് സ്കൂൾ ഗ്രൗണ്ടിലും , ടൂറിസ്റ്റ് ബസുകൾ അണക്കര പവിത്ര ഗ്രൗണ്ടിലും, പാർക്ക് ചെയ്യേണ്ടതാണെന്നു വണ്ടൻമേട് ട്രാഫിക് പോലീസ് അധികൃതർ അറിയിച്ചു. ട്രാഫിക് നിയമങ്ങൾ പാലിക്കാതെ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.








































































































































