Idukki വാര്‍ത്തകള്‍
മാർപാപ്പയുടെ വിദേശയാത്ര ഇന്ന് മുതൽ

ശ്വാസകോശ അർബുദത്തിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അസുഖം പ്രാപിച്ചു വരുന്ന ലിയോ മാർപാപ്പ ഇന്നുമുതൽ 17 വരെ യുറഗ്വായ്, അർജന്റീന,പെറു എന്നീ രാജ്യങ്ങൾ സന്ദർശിക്കും. സന്ദർശത്തിനിടെ 10 നഗരങ്ങളിലായി 36 വേദികളിൽ പ്രസംഗിക്കും. ഏകദേശം 31,000 കിലോമീറ്റർ അദ്ദേഹം സഞ്ചരിക്കും.
ഇതിൽ പെറുവിലെ സന്ദർശനമാണ് ശ്രദ്ധ ആകർഷിക്കുന്നത്. രണ്ടു പതിറ്റാണ്ടോളം പെറുവിൽ മിഷനറി പ്രവർത്തനം നടത്തിയിട്ടുള്ള മാർപാപ്പ 2015 മുതൽ 2023 വരെ അവിടെ ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ പെറു പൗരത്വവും ഉണ്ട്.







































































































































