San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

മഴവെള്ളം ശേഖരിച്ചു വിപണിയിൽ എത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം കണ്ണൂരിൽ



മഴവെള്ളം ശുദ്ധീകരിച്ച് കുപ്പിയിലാക്കി വിപണിയിൽ എത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം കണ്ണൂർ ജില്ലയിലെ കേളകത്ത് ഒരുങ്ങുന്നു. പശ്ചിമഘട്ടത്തിലെ വനമേഖലയിൽ മഴവെള്ളം ഭൂമി തൊടും മുൻപ് ശേഖരിച്ചു റിവേഴ്സ് ഓസ്മോസിസിലൂടെ ശുദ്ധീകരിച്ച വിപണിയിൽ എത്തിക്കുകയാണ് പദ്ധതി.

യുഎസിലെ റിച്ചാർഡ്സ് റെയിൻ വാട്ടർ ആണ് ഇത്തരത്തിൽ മഴവെള്ളം ബോട്ടിൽ ചെയ്തു വിപണിയിൽ എത്തിക്കുന്ന ആദ്യ കമ്പനി എന്നും ലോകത്ത് രണ്ടാമത്തെയും ഏഷ്യയിലെ ആദ്യത്തെയും കമ്പനിയാണ് കണ്ണൂരിൽ ആരംഭിക്കുന്നതെന്നും സംരംഭകർ പറഞ്ഞു റിജോ ചാക്കോ മാനേജിംഗ് ഡയറക്ടറും, ജെയ്സൺ ജോസഫ്, റോബിൻ സി ജോയ്, ഡിബിൻ സി ബെന്നി, ബെന്നി സി മാത്യു എന്നിവർ ഡയറക്ടർമാരായ കേരള റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സംരംഭത്തിനു പിന്നിൽ. മഴ എന്ന് അർഥം വരുന്ന പ്ലൂവിയ എന്ന ലാറ്റിൻ പേരാണ് മഴവെള്ള ബ്രാൻഡിനു നൽകുന്നത്. വിദേശ വിപണിയിലേക്ക് കയറ്റി അയക്കാനും ഇന്ത്യയിലെ അഞ്ച് പ്രമുഖ നഗരങ്ങളിൽ ലഭ്യമാക്കാനും ആണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. വിമാനത്താവളങ്ങൾ, പ്രീമിയം ഹോട്ടലുകൾ, വൻകിട സൂപ്പർമാർക്കറ്റുകൾ എന്നിവ വഴിയായിരിക്കും വിൽപ്പന. പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!