San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എൽനിനോ ആഘാതം; ജലശേഖരം കുറയുന്നു, കരുതലിലും ആശങ്ക, ഭീഷണി അരികെ



കട്ടപ്പന: എൽനിനോയെത്തുടർന്ന് മഴകുറഞ്ഞതോടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്ന വരൾച്ച ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് തിരിച്ചടി. അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ, പയർവർഗങ്ങൾ എന്നിവയുടെ ഉത്പാദന ഇടിവാണ് പ്രധാനം. ഡാമുകളിലെ ജലശേഖരം താഴുന്നതും മഴ കുറയുന്നതും ആഘാതം ഇരട്ടിയാക്കും. കേന്ദ്രജലകമ്മിഷൻ 29-ന് പുറത്തിറക്കിയ കണക്കുപ്രകാരം രാജ്യത്തെ 178 ഡാമുകളിൽ 122 ബില്യൻ ക്യൂബിക്ക് മീറ്റർ വെള്ളമാണുള്ളത്. ശേഷിയുടെ 66 ശതമാനം മാത്രമാണിത്. ആന്ധ്രമുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിൽ 24 ബില്യൻ ക്യുബിക്ക് മീറ്റാണ് ജലശേഖരം. ശേഷിയുടെ 43 ശതമാനംമാത്രം. പോയവർഷം ഇതേസമയം ഇത് 89 ശതമാനമായിരുന്നു.

നേരിടാൻ ശ്രമം

  • 14 സംസ്ഥാനങ്ങളിലായി 342 ജില്ലകളെയാണ് മഴക്കുറവ് ബാധിക്കുക. ചെറിയ സമയത്തിനുള്ളിൽ വിളവെടുക്കാവുന്ന ഇനങ്ങൾ നടാൻ നിർദേശം നൽകി. 700 ജില്ലകൾ കേന്ദ്രീകരിച്ച് 50 ലക്ഷം കൃഷിക്കാർക്ക് ‘ഖേത്ത് ബച്ചാവോ അഭിയാൻ’ പ്രകാരം ബോധവത്കരണം നൽകി.
  • രാസവള ഉപയോഗം നിയന്ത്രിക്കും. സമാനമൂലകങ്ങൾ അടങ്ങിയ ജൈവ ഉത്പന്നങ്ങൾ പ്രചരിപ്പിക്കും.
  • കാലാവസ്ഥാമാറ്റം ചെറുക്കുന്ന വിത്തിനങ്ങൾ ഐ.സി.എ.ആർ.വഴി എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്നുണ്ട്
  • 173 ലക്ഷം ക്വിന്റൽ വിത്തുകൾ വേണ്ടിടത്ത് 192 ലക്ഷം ക്വിന്റൽ വിത്ത്‌ ശേഖരിച്ചു. സംസ്ഥാനങ്ങളോട് 1.74 ലക്ഷം ക്വിന്റൽ കരുതൽ ശേഖരമാക്കാനും നിർദേശിച്ചു.

കേരളം

  • വെള്ളം കുറച്ച് മതിയാവുന്ന കപ്പ, കാച്ചിൽ, ചേമ്പ് ‌‌ ഇനങ്ങൾക്ക് ശ്രദ്ധനൽകണം
  • ജലസേചനപദ്ധതികളുടെ നേരിട്ടുള്ള പിന്തുണ കിട്ടാത്ത പാടങ്ങളിൽ നെൽക്കൃഷിയിൽ ജാഗ്രത വേണം
  • പറമ്പിലെ കരിയില കത്തിച്ചുകളയരുത്. ഇത് കുരുമുളക്, തെങ്ങ്, കമുക്, ഇഞ്ചി, മഞ്ഞൾ എന്നിവയിലെല്ലാം ചൂട് കുറയ്ക്കാൻ പുതയിടാം.
  • വിവിധ വകുപ്പുകളുടെ നിരീക്ഷണസമിതി രൂപവത്കരിക്കും. ഡാമുകളിലെ ജലനിരപ്പ്, കുടിവെള്ളപ്രശ്നം, കൃഷിയിലെ ഭീഷണി എന്നിവയെല്ലാം ജില്ലാതലത്തിൽ നിരീക്ഷിക്കും.
  • വിള ഇൻഷുറൻസ് ഉറപ്പാക്കണം.

ഭീഷണി അരികെ


  • രാജ്യത്ത് അരിയുത്പാദനം ഒരു കോടി ടൺവരെ കുറയും. കേരളത്തിലും മറ്റും അരി വില കിലോഗ്രാമിന് 100 രൂപവരെ എത്താമെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ അടുത്ത ഒരു വിള വേണ്ടെന്ന് വെച്ചു. 14,000 ലോഡ് നെല്ലാണ് വർഷാന്ത്യം കേരളം വിവിധ സംസ്ഥാനങ്ങളിൽനിന്ന് സംഭരിക്കുന്നത്. ഇത് 4000 ആയേക്കും. വർഷം 42 ലക്ഷം ടൺ അരിയാണ് നമുക്ക് വേണ്ടത്. 20 ലക്ഷത്തോളം ടൺ അരി വ്യാപാരികൾ എത്തിക്കുന്നു. അഞ്ചു ലക്ഷം ടണ്ണാണ് പ്രാദേശിക ഉത്പാദനം. ഭാരത് റൈസ് പോലുള്ള പദ്ധതികൾ വന്നില്ലങ്കിൽ പ്രശ്നം.
  • കൃഷി കുറച്ചതും ആദ്യവിളവ് വൈകിയതും കരിമ്പ് ഉത്പാദനത്തെ ബാധിച്ചു. പഞ്ചസാരവില 60-ലേക്ക് നീങ്ങുന്നു. കർണാടകത്തിലെ കൃഷിക്കാർ പഞ്ചസാരയുടെ താങ്ങുവില 60 രൂപയായി ആവശ്യപ്പെട്ടുകഴിഞ്ഞു.
  • എഥനോൾ ഉത്പാദനത്തിന് പൊടിയരി, ചോളം തുടങ്ങിയവ നൽകിയത് കോഴിത്തീറ്റ ഉത്പാദനത്തെ ബാധിച്ചു. 70 ലക്ഷത്തിൽ അധികം ടൺ പൊടിയരിയാണ് എഫ്.സി.ഐ. എഥനോൾ നിർമാണത്തിന് കൊടുത്തത്. പയർവർഗങ്ങളിൽ ജലപ്രതിസന്ധിയിൽ ഉത്പാദനം കുറയും. ഇത് കാലിത്തീറ്റയെയും ബാധിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!