San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന-കുട്ടിക്കാനം പാതയിൽ അപകടഭീഷണി, വെട്ടിമാറ്റാൻ പദ്ധതിയില്ലെന്ന് അധികൃതർ



ഉപ്പുതറ : ശബരിമല തീർഥാടനകാലം അടുത്തിരിക്കെ, കട്ടപ്പന-കുട്ടിക്കാനം മലയോര പാതയോരത്തെ (എസ്.എച്ച്.-59) കാഴ്ചമറച്ച കാടും മുൾച്ചെടികളും വെട്ടിമാറ്റാൻ പ്രത്യേക പദ്ധഥിയില്ലെന്ന് മലയോരഹൈവേ വിഭാഗം അസിസ്റ്റന്റ് എൻജിനിയർ.

പദ്ധതിയുണ്ടെങ്കിൽ കാട് വെട്ടണമെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്നും എ.ഇ. അറിയിച്ചു.

തീർഥാടന കാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ കളക്ടറും ത്രിതല പഞ്ചായത്തുകളും വിളിച്ച യോഗങ്ങളിൽ മലയോര ഹൈവേ അധികൃതർ പങ്കെടുത്തെങ്കിലും കാട് വെട്ടുന്ന കാര്യത്തിൽ ഉറപ്പൊന്നും നൽകിയിരുന്നില്ല. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മേരികുളം, ആലടി എന്നിവിടങ്ങളിൽ ഏതാനും ഭാഗത്ത് കാട് വെട്ടിയെങ്കിലും, പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ ഭൂരിഭാഗം പ്രദേശങ്ങളിലും കാഴ്ച മറച്ച കാട് ഇപ്പോഴും അതേപടി നിൽക്കുകയാണ്.

അപകട മുന്നറിയിപ്പ് സൂചകങ്ങളും കാട് മൂടിയ നിലയിലാണ്.


അപകടസാധ്യതയേറി മലയോരപാത

വളവുകൾ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെല്ലാം കാഴ്ച മറച്ച് കാട് വളർന്നുനിൽക്കുന്നത് വലിയ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

പാർഥനീയം, ആനത്തൊട്ടാവാടി തുടങ്ങിയ മുൾച്ചെടികൾ ഓടയും കടന്ന് ടാറിങ്ങിലേക്ക് വളർന്നു നിൽക്കുന്നത് ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്.

കഴിഞ്ഞ ഏതാനും മാസത്തിനിടയിൽ ഈ പാതയിലുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

തീർഥാടകരുടെ തിരക്ക് പ്രതിസന്ധിയാകും

കെ.എസ്.ആർ.ടി.സി. അടക്കം 250-ലധികം ബസുകളും വിനോദസഞ്ചാരികളുടെ നൂറുകണക്കിന് വാഹനങ്ങളും സർവീസ് നടത്തുന്ന തിരക്കേറിയ പാതയാണിത്. ഇതിനുപുറമേ, ഏതാനും ദിവസത്തിനുള്ളിൽ ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള ശബരിമല തീർഥാടകരുടെ നൂറുകണക്കിന് വാഹനങ്ങളും ഇതുവഴിയെത്തും.

അടിയന്തരമായി കാഴ്ചമറച്ച കാട് വെട്ടിമാറ്റാൻ നടപടി ഉണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന തീർഥാടനകാലം മലയോര പാതയിൽ വലിയ അപകടപരമ്പരകൾക്ക് സാക്ഷിയാകും എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!