San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി സഹോദയ അത് ലറ്റിക് മീറ്റ് നവംബർ 6,7 തീയതികളിൽ നെടുങ്കണ്ടത്ത് നടക്കും



ഇടുക്കി ജില്ലയിലെ സി ബി എസ് സി സ്കൂളുകളുടെ സംഘടനയായ ഇടുക്കി  സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ജില്ലാ അത്ലറ്റിക് മീറ്റ് – അത്‌ലോസ്  2026 -, നവംബർ 6. 7 തീയതികളിൽ നെടുങ്കണ്ടത്താണ് സംഘടിപ്പിച്ചിരിക്കുന്നത്. കട്ടപ്പന ഡോൺ ബോസ്‌സ്കോ സെൻട്രൽ സ്കൂളാണ് ഈ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഇടുക്കി സഹോദയയിലെ 27 സ്കൂളുകളിൽ നിന്ന് 117 ഇനങ്ങളിൽ ആയി ഏകദേശം 1150 കായികതാരങ്ങൾ മേളയിൽ മാറ്റുരയ്ക്കും.

നവംബർ 6-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്യും.വിദ്യാർത്ഥികളിലെ കായികാഭിരുചിയും കഴിവുകളും കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും കായികമേഖലയിൽ മികവ് പുലർത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്. വിവിധ പ്രായവിഭാഗങ്ങളിലായി ട്രാക്ക്, ഫീൽഡ് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.

വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ഫാ. വർഗീസ് ഇടത്തിച്ചിറ, ഇടുക്കി സഹോദയ ട്രഷറർ ഫാ. ജോബി മാതാളികുന്നേൽ,പ്രോഗ്രാം കോർഡിനേറ്റർ ജിബിൻ സി. ഫിലിപ്പ്, പിടിഎ പ്രസിഡന്റ്  സണ്ണി സേവ്യർ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!