ചപ്പാത്തിൽ ക്ഷേത്ര കവർച്ച;ശീവേലി വിഗ്രഹവും സ്വർണവും മോഷ്ടിച്ചു.

ഉപ്പുതറ പഞ്ചായത്തിൽ പെരിയാർ നദി കരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ ക്ഷേത്രത്തിലെപ്രധാന വിഗ്രഹമായ ശീവേലി വിഗ്രഹവും അന്നപൂർണേശ്വരി ഭദ്രകാളി വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണ മാലകളും അപഹരിച്ചു.
ഇന്നലെ രാത്രി പതിനൊന്നിനു ശേഷം നടന്ന ക്ഷേത്ര കവർച്ചയിൽ ഒന്നിലധികം പേരുള്ളതായി ക്ഷേത്രത്തിലെ സി സിറ്റി വി ദൃശ്യങ്ങളിൽ നിന്നും മനസിലാക്കുന്നു കൂടുതലായി എന്തെങ്കിലും മോഷണം പോയതായിവിശദമായ കണക്കെടുപ്പുകൾക്കു ശേഷമേ അറിയുവാൻ കഴിയുകയുള്ളൂ എന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കെ വി സജുവും സെക്രട്ടറി വിവി മനോജ് കുമാറും പറഞ്ഞു.
ക്ഷേത്രമതിൽ കെട്ടിനുള്ളിൽ കടന്ന മോഷ്ടാക്കൾ ക്ഷേത്രമുറ്റത്തും പരിസരങ്ങളിലുമായി വച്ചു പിടിപ്പിച്ചിട്ടുള്ള പൂച്ചെടികൾ വെട്ടി ഒരുക്കുവാൻ ഉപയോഗിക്കുന്ന വലിയ കത്രിക ഉപയോഗിച്ച് മണിചിത്ര താഴിട്ട് പൂട്ടിയിരുന്ന പ്രധാനക്ഷേത്രത്തിന്റ മുൻവാതിലിലെ പൂട്ടുതകർത്തെങ്കിലും അകത്തു നിന്നുള്ള പൂട്ട് തകർക്കുവാനായില്ല ഒരുലക്ഷത്തിലധികം വിലവരുന്നതും കൊത്തുപണികൾ നടത്തിയിട്ടുള്ളതുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
ഒരു വശം പെരിയാർ നദിയും മറുവശം സ്വകാര്യ തേയില തോട്ടത്തിന്റയും മദ്ധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തോട്ട ഭൂമിയിലെ വേലി പൊളിച്ചതിനു ശേഷം അകത്തേക്കു വന്ന മോഷ്ടാക്കൾ ക്ഷേത്ര വേലി പൊളിച്ചാണ് അകത്തു കടന്നത് ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് ഉപ്പുതറ പോലീസ് സബ് ഇൻസ്പെക്ടർ കെ കെ വി ജുമോൻ ഫിങ്കർപ്രിന്റ ടെസ്റ്റർ ഇൻസ്പെക്ടർ സുരേഷ് കെ കെ ഇടുക്കി ഡോഗ് കെഒമ്പത് സ്ക്വാഡിലെ ജനി എന്ന നായയും ട്രെയിനർ രജ്ഞിത് എന്നിവരും സ്ഥലത്തെത്തി പരിശോധനടത്തി.
മോഷ്ടാക്കൾ ഉപയോഗിച്ച ആയുധത്തിൽ നിന്നും മണം പിടിച്ച നായ ക്ഷേത്രമതിൽ കെട്ടിനുള്ളിലൂടെ നടന്ന് മണം പിടിച്ചതിനു ശേഷം പൊളിച്ച വേലി കടന്ന് തേയില തോട്ടത്തിലൂടെ ഓടി തേയില തോട്ടത്തിനു നടുവിലൂടുള്ള പൊരി കണ്ണി ചപ്പാത്ത് റോഡിലൂടെ ഓടി മലയോര ഹൈവേയിലെത്തി നിൽക്കുകയായിരുന്നു ഇവിടെ നിന്നും മോഷ്ടാക്കൾ വാഹനത്തിൽ കയറി പോയതായി അനുമാനിക്കുന്നു.35 വർഷത്തോളം പഴക്കമുള്ളതും ഓടുകൊണ്ട് നിർമ്മിച്ചതുമായ വിഗ്രഹത്തിന് ഏറെ വിലപിടി പുള്ളതായി ക്ഷേത്ര പൂജാരിയും പറഞ്ഞു.




































































































































