San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരെ കെ.വി.വി.ഇ.എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി.



അനധികൃത വഴിയോരക്കച്ചവടം അവസാനിപ്പിച്ചില്ലങ്കിൽ ശക്തമായ സമരവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ട് പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
കെ.വി.വി.ഇ.എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ .കട്ടപ്പന നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കട്ടപ്പന ടൗണിൽ നിന്നും പ്രകടനമായിയാണ്പ്രവർത്തകൾ നഗരസഭക്ക് മുന്നിൽ എത്തിയത്.

വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന രീതിയിൽ വഴിയോരക്കച്ചവടം നടക്കുന്ന കാഴ്ച്ചയാണ് എല്ലാ ടൗണുകളിലും കാണുന്നത്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽനിന്ന് വിവിധങ്ങളായ ലൈസൻസുകൾ എടുത്ത് വലിയ അഡ്വാൻസും വാടകയും നൽകി വ്യാപാര സ്ഥാപനങ്ങൾ നടത്തുമ്പോഴാണ് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ വഴിയോരങ്ങളിലും വാഹനങ്ങളിലും ചിലർ വഴിയോരക്കച്ചവടം നടക്കുന്നത്.

നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാരി ബാഗുകളിൽ ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ അമിതമായ വിലയീടാക്കികൊണ്ടാണ് പലയിടങ്ങളിലും വിൽപ്പന. പരിശോധിച്ച മുദ്രവച്ച അളവ് തൂക്ക ഉപകരണങ്ങൾ വ്യാപാരികൾക്ക് നിർബന്ധമാണെങ്കിലും ഇവയൊന്നും വഴിയോരക്കച്ചവടക്കാർക്ക് ബാധകമല്ല.

പാക്കേജ് കമ്മോഡിറ്റീസ് ആക്‌ട്, മായം ചേർക്കൽ നിയമം തുടങ്ങിയവ സംബന്ധിച്ച് അവർ കേട്ടിട്ടേയില്ല. തുറസായ അന്തരീക്ഷത്തിലാണ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത്.ഇതിനെല്ലാമുപരി കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാരം താറുമാറാക്കിക്കൊണ്ടാണ് വാഹനങ്ങളിലും മറ്റുമായി കച്ചവടം നടക്കുന്നത്.
പിഴയിടാക്കുന്ന ഉദ്യോഗസ്ഥർ പോലും വഴിയോരക്കച്ചവടക്കാരുടെ നേരെ കണ്ണടയ്ക്കുകയാണ്. എന്തിനും ഏതിനും സംഘടനകൾ ഉണ്ടാക്കുന്നവർ ഇങ്ങനെയുളളവരുടെ യൂണിയൻ ഉണ്ടാക്കി പ്രസ്ഥാനങ്ങളെങ്കിലും നിയമത്തെയും പൗരാവകാശങ്ങളെയും വെല്ലുവിളിക്കുകയാണന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര  പറഞ്ഞു.

ചെറുകിട വ്യാപാര മേഖലയിലെ സംരംഭകരെയും  മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നതും സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം സൃഷ്‌ടിക്കുന്നതും ഗുണമേന്മ ഇല്ലാത്ത ഉൽപ്പന്നങ്ങൾ അമിതവിലയ്ക്ക് നൽകി ജനങ്ങളെ കബളിപ്പിക്കുന്നതുമായ വഴിയോരക്കച്ചവടങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

യോഗത്തിൽ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് സണ്ണി പൈമ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി.,
ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്ത് പറമ്പിൽ ,
ജില്ല വൈസ് പ്രസിഡന്റ് PM ബേബി, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സിജോമോൻ ജോസ് , വനിത വിംഗ് ജില്ലാ പ്രസിസന്റ് ഷിനാ ജോസ് ,മജോ കാരിമുട്ടം തുടങ്ങിയവർ സംസരിച്ചു.പരിപാടികൾക്ക് ഷമേജ് കെ.ജോർജ്, ബൈജു എബ്രഹാം,ജോഷി കുട്ടട ,എന്നിവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!