വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

തൊടുപുഴയിൽ പ്രവർത്തിക്കുന്ന കേരള വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ നിർഭയ സെല്ലിന് കീഴിലുള്ളതും, മൂന്നാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ട ചുമതലയില്ലുള്ളതുമായ ഇടുക്കി തൊടുപുഴയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് (18 വയസിൽ താഴെയുള്ള അതിജീവിതരായ പെൺകുട്ടികകളെ താമസിപ്പിക്കുന്ന താല്കാലിക കേന്ദ്രം) എന്ന സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷകൾ കാണിക്കുന്നു.രണ്ട് തസ്തികകളിലേക്ക് ഓരോ ഒഴിവ് വീതമാണ് ഉള്ളത്. അപേക്ഷകർ വനിതകൾ ആയിരിക്കണം.
ഹോം മാനേജർ
എം എസ് ഡബ്യു /പി ജി സൈക്കോളജി /സോഷ്യോയോളജി
മേഖലയിൽ 2 വർഷം പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന.
വേതനം:22,500
(25 വയസു പൂർത്തിയായിരിക്കണം.)
ഹോം മാനേജർ ഹോമിൽത്തന്നെ താമസിച്ചു ജോലി ചെയ്യേണ്ടതാണ്. ഭക്ഷണവും താമസസൗകര്യവും ലഭിക്കുന്നതാണ്.
കുക്ക്
കുക്ക് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യതകൾ:
ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത.
പരമാവധി പ്രായം: 45 വയസ്സ്.
പാചകത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം: ₹12,000/- പ്രതിമാസം.
കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ താൽപര്യമുള്ളവർ വെള്ള പേപ്പറിൽ ഫോട്ടോ സഹിതം തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ. ആധാറിന്റെ പകർപ്പ് എന്നിവ സഹിതം [email protected] എന്ന ഇ മെയിൽ ഐഡിയിലേക്ക് നവംബർ 16 – വൈകുന്നേരം 5 നു മുമ്പായി അയക്കേണ്ടതാണ്.




































































































































