Idukki വാര്‍ത്തകള്‍
കട്ടപ്പന കുന്തളംപാറ പതിനെട്ടാം വാർഡ് എ.ഡി.എസിന്റെ നേതൃത്വത്തിൽ പ്രദേശത്തെ പ്രതിഭകളെ ആദരിച്ചു.

മദ്യലഹരിയിൽ തന്നെയും അമ്മയെയും ഉപദ്രവിക്കാൻ എത്തിയ ആളെ ധീരമായി നേരിട്ട കുന്തളംപാറ സ്വദേശിനിയായ കുമാരി വീണ സജിയെയും, ജൂനിയർ ബോയ്സ് 800 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ആദർശ് ബിനോയ് എന്നിവരെയാണ് ചടങ്ങിൽ പ്രത്യേകം ആദരിച്ചത്.
ചടങ് വാർഡ് കൗൺസിലർ ബിൻസി സിനോജ് ഉദ്ഘാടനം ചെയ്തു.
എ.ഡി.എസ് പ്രസിഡന്റ് രതി ബാഹുലേയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ രജനി സലി സി.ഡി.എസ് അംഗം മഞ്ജുഷ തങ്കപ്പൻ ,എ.ഡി.എസ് സെക്രട്ടറി അനില ഷെയിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പ്രദേശത്തെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.




































































































































