Idukki വാര്‍ത്തകള്‍
തായ്ക്വേണ്ടയിൽ വീണ്ടും സംസ്ഥാന മെഡൽ തിളക്കവുമായി കട്ടപ്പനക്കാരി ഡിവിനാമോൾ തോമസ്.

കാഞ്ഞങ്ങാട് മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ഒക്ടോബർ 31- നവംബർ 1 വരെ നടന്ന 28 -മത് സംസ്ഥാന കേഡറ്റ് അമച്വർ തായ്‌ക്കോണ്ടോ മത്സരത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് പെൺകുട്ടികളുടെ 44 കിലോഗ്രാമിൽ താഴെയുള്ളവരുടെ മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി കട്ടപ്പന ഓക്സിലിയം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഡിവിനാമോൾ തോമസ്. തുടർച്ചയായ മൂന്നാം വർഷമാണ് ഡിവിനാമോൾ ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞവർഷം ഡൽഹിയിൽ നടന്ന ദേശീയ മത്സരത്തിൽ കേരളത്തിനു വേണ്ടി വെള്ളിമെഡൽ കരസ്ഥമാക്കിയിരുന്നു.കട്ടപ്പന ചലഞ്ചേഴ്സ് തായ്ക്വേണ്ടോ അക്കാദമിയിൽ മാസ്റ്റർ രജീഷ് ടി. രാജുവിന്റെ ശിക്ഷണത്തിലാണ് ഡിവിനാമോൾ പരിശീലനം നേടുന്നത്. കട്ടപ്പന വള്ളക്കടവ് സ്വദേശികളായ പുത്തൻവീട്ടിൽ, തോമസ് മാത്യു – നിജി തോമസ് ദമ്പതികളുടെ മകളാണ്.




































































































































