Idukki വാര്‍ത്തകള്‍
പരുമല തിരുമേനി നീതിയുടെ കണ്ണാടിയെന്ന് ജോര്‍ജ്ജ് ജേക്കബ് കൊച്ചേരില്‍

സാമൂഹിക ജീവിതത്തില്‍ വയോജന പരിപാലനം അനിവാര്യമാണെന്ന് പ്രബോധിപ്പിച്ച പരുമല തിരുമേനി നീതിയുടെ കണ്ണാടിയായിരുന്നുവെന്ന് സഭാ മാനേജിംഗ് കമ്മറ്റിയംഗം ജോര്‍ജ്ജ് ജേക്കബ് കൊച്ചേരില്‍ പറഞ്ഞു.
ദൈവിക വിശുദ്ധി സമൂഹത്തിലേക്ക് പ്രസരിപ്പിച്ച അദ്ദേഹം ഹൃദയഭാഷ പകര്‍ന്ന പ്രാര്‍ത്ഥനാമനുഷ്യനും ഉത്തമപ്രശ്ന പരിഹാരകനുമായിരുന്നു.
പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന
ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ നാലാം ദിവസത്തെ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍ അദ്ധ്യക്ഷത വഹിച്ചു. വിശുദ്ധിയിലേക്ക് വളരുന്നതിന് പരുമല തീര്‍ത്ഥാടനം സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, പരുമല സെമിനാരി അസി.മാനേജര്‍ ഫാ.ജെ.മാത്യുക്കുട്ടി, അഡ്വ.മനോജ് മാത്യു, മത്തായി ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.




































































































































