പ്രവാസികള്‍ക്ക് വ്യവസായം തുടങ്ങുന്നതിനായി പദ്ധതി

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി പ്രവാസി കേരളീയര്‍ക്കും കുടുംബങ്ങള്‍ക്കും വ്യവസായിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും മുന്‍ഗണന നല്‍കുന്നതിനായി വ്യവസായ വകുപ്പിന്റെ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്കീമിന്റെ മാതൃകയില്‍ നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്കീം നടപ്പിലാക്കും.
പ്രവാസികള്‍ക്കും മടങ്ങിയെത്തിയ പ്രവാസികള്‍ക്കും കേരളത്തിന്റെ വ്യവസായ വളര്‍ച്ചയില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കുക,ആഗോള നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രത്യേക വ്യവസായ മേഖലകള്‍ രൂപീകരിക്കുക,പ്രവാസികളുടെ പങ്കാളിത്തത്തിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കുക, സാങ്കേതികവിദ്യ കൈമാറ്റം,വ്യവസായ ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിച്ച് സംരംഭകര്‍ക്ക് കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സഹായം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അര്‍ഹതപ്പെട്ടവര്‍
നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡുള്ള എന്‍.ആര്.കെ/പ്രവാസികള്‍, മടങ്ങിയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ (ഭാര്യ/ഭര്‍ത്താവ്, മകന്, മകള്‍), അവരിലാരെങ്കിലും മുഖ്യ ഓഹരി ഉടമകളായി രൂപീകരിച്ച കമ്പനികള്‍, സഹകരണ ചാരിറ്റബിള്‍ സൊസൈറ്റികള്‍, രജിസ്റ്റര്‍ സംഘങ്ങള്‍, പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍, എം.എസ്.എം.ഇ കണ്‍സോര്‍ഷ്യങ്ങള്‍.
കേരളത്തില്‍ മൂന്നു മുതല്‍ ഏഴുവരെ ഏക്കര്‍ ഭൂമിയുള്ളവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി വികസനത്തിനും, ഏഴ് ഏക്കര്‍ മുതല്‍ 15 ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വികസനത്തിനും അപേക്ഷിക്കാം. (ഭൂമി സ്വന്തമായോ അല്ലെങ്കില്‍ 30 വര്‍ഷമെങ്കിലും പാട്ടത്തില്‍ ഉള്ളതോ ആയിരിക്കണം).
ള്ള കുറഞ്ഞത് 5 യൂണിറ്റുകളും ഇതില്‍ ഉണ്ടായിരിക്കണം.
അപേക്ഷാ നടപടികളും അനുമതിയും
അര്‍ഹതപ്പെട്ടവര്‍ വ്യവസായ വാണിജ്യ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം.
വകുപ്പികളുടെ സെക്രട്ടറിമാരടങ്ങുന്ന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വ്യവസായ വകുപ്പ് ഡെവലപ്പര്‍ പെര്‍മിറ്റ് നല്‍കും.
പെര്‍മിറ്റ് ലഭിക്കുന്നതോടെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ അനുമതിയും സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡിന്റെ സേവനങ്ങളും ലഭിക്കും.
സര്‍ക്കാരിന്റെ ധനസഹായം
അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി സര്‍ക്കാര്‍ പരമാവധി മൂന്നു കോടി രൂപ വരെ റീഇംബേഴ്സ്മെന്റ്റായി നല്‍കും.
റോഡ്, വൈദ്യുതി (സോളാര്‍ സംവിധാനം, ഇ.ടി.പി/സി.ഇ.ടി.പി , ലബോറട്ടറി, ലേബര്‍ ക്വാര്‍ട്ടേഴ്സ്, കാന്റീന് തുടങ്ങിയ പൊതു സൗകര്യങ്ങള്‍ക്കും, എസ്.ഡി.എഫ് കെട്ടിട നിര്‍മ്മാണത്തിനുമാണ് ഈ ധനസഹായം ലഭ്യമാകുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണം. ഫോണ്‍ നമ്പറുകള്‍ ചുവടെ :
ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം-9188401706
താലൂക്ക് വ്യവസായ ഓഫീസ്, തൊടുപുഴ-9188127095, 9188127096, 9188127098
താലൂക്ക് വ്യവസായ ഓഫീസ്, ഉടുമ്പന്‍ചോല-9188127099
താലൂക്ക് വ്യവസായ ഓഫീസ്, ദേവികുളം-9188127100
താലൂക്ക് വ്യവസായ ഓഫീസ്, പീരുമേട്-9188127097




































































































































