ജപമാല മാസാചരണത്തിന്റെ ഭാഗമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും നടന്നുവന്ന ജപമാല പ്രാർത്ഥനകൾക്ക് സമാപനം കുറിച്ചുകൊണ്ട് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജപമാല റാലി സംഘടിപ്പിച്ചു.

ജപമാല മാസാചരണത്തിന്റെ ഭാഗമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും നടന്നുവന്ന ജപമാല പ്രാർത്ഥനകൾക്ക് സമാപനം കുറിച്ചുകൊണ്ട് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജപമാല റാലി സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിൽനിന്ന് ആരംഭിച്ച റാലി പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ അക്കരപ്പള്ളിയിൽ സമാപിച്ചു.
നമ്മുടെ ജീവിതം ക്രിസ്തുവിന്റെ വചനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതായിരിക്കണം. ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നവരും ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നവരുമാണ് നമ്മൾ. അതിനാൽ, ഈ ജപമാല മാസത്തിൽ മാതാവിന്റെ മാധ്യസ്ഥ്യം വഴി ജീവിതകാലം മുഴുവൻ ദൈവത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം എന്ന് കഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ വെരി റവ. ഫാ സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ റാലിയെ അഭിസംബോധന ചെയ്ത്കൊണ്ട് വ്യകതമാക്കി. മാതാവിനോടുള്ള ഭക്തിയും വിശ്വാസവും പ്രാർത്ഥനാജീവിതവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചതെന്നു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി വ്യക്തമാക്കി. റാലിക്ക് ശേഷം അക്കരപ്പള്ളിയിൽ റവ. ഫാ. ജോയിസ് മൈലാടിയില്‍ വിശുദ്ധ കുർബാന അര്‍പ്പിച്ചു. കോളേജ് വിദ്യാർത്ഥികളും, അധ്യാപകരും, അനധ്യാപകരും പങ്കുചേര്‍ന്നു. ജപമാലറാലിയ്ക്ക് ജോസ് ആന്റണി, ബോബി കെ മാത്യു, റ്റിജോമോന്‍ ജേക്കബ്, നാന്‍സി ഡിക്രൂസ്, ജിനു തോമസ്, ഡോ.ഷിജിമോള്‍ തോമസ്,ആഷിന് ജോസ്, മരിയ ജോസഫ്, ജസ്റ്റിന് ജോസ്, ഷിബിന്‍ സെബാസ്റ്റ്യന്‍, ടോബി സണ്ണി, വിദ്യാര്‍ഥി പ്രതിനിധികളായ ബോബി ഷിജോ, അനുഷ മരിയ ചെറിയാന് എന്നിവര്‍ നേതൃത്വം നല്കി.




































































































































