നാട്ടുവാര്‍ത്തകള്‍
ജോസ് കെ.മാണി എൽഡിഎഫ് സ്ഥാനാർഥി; തീരുമാനമെടുത്ത് കേരള കോൺഗ്രസ് (എം)
തിരുവനന്തപുരം ∙ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി മത്സരിക്കും. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയെ രാജ്യസഭാ സ്ഥാനാർഥിയാക്കാൻ പാലായിൽ ചേർന്ന കേരള കോൺഗ്രസ് (എം) യോഗം തീരുമാനിച്ചു. സീറ്റ് കേരള കോൺഗ്രസിനു നൽകാൻ ഇടതുമുന്നണി യോഗം നേരത്തേ തീരുമാനിച്ചിരുന്നു.
എൽഡിഎഫിലേക്കു വന്നതിനെത്തുടർന്നാണു ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചത്. കേരള കോൺഗ്രസ് മുന്നണിയിലേക്കു വന്നതുവഴി ലഭിച്ച സീറ്റ് അവർക്കുതന്നെ നൽകാൻ യോഗം തീരുമാനിച്ചു. നാമനിർദേശ പത്രിക ഈ മാസം 16ന് മുൻപ് സമർപ്പിക്കണം.
English Summary : Rajya Sabha bypoll : Jose K Mani to contest as LDF candidate