ബസ് നിരക്ക് വർധിപ്പിക്കാൻ എൽഡിഎഫ് യോഗത്തിൽ ധാരണ; മിനിമം ചാർജ് 10 രൂപ?
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നതിന് ഇടതുമുന്നണി യോഗത്തിൽ ധാരണ. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. നിരക്കു കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്നു മുതൽ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്.
മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. നിരക്ക് വർധനയുമായി ബന്ധപ്പെട്ട കുറിപ്പ് ഗതാഗത മന്ത്രി എൽഡിഎഫ് നേതാക്കൾക്ക് കൈമാറിയിരുന്നു. ഇന്ധനവില വർധനയ്ക്കു പിന്നാലെ ഇരുട്ടടിയായാണ് ബസ് ചാർജും കൂടുന്നത്.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുന്നത്. സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് ചാർജ് വർധനയെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുന്നത്. വൻ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ആലോചിച്ചേ തീരുമാനമെടുക്കൂ.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിനിമം ചാർജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍നിന്ന് 90 പൈസ ആക്കിയിരുന്നു. എട്ടു രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍നിന്നും രണ്ടരയും ആക്കി. അന്ന് ഡീസല്‍ വില 72 രൂപ ആയിരുന്നു. ഇന്ന് ഡീസൽ വില 94 കടന്നെന്നു ബസ് ഉടമകൾ പറയുന്നു.
English Summary : LDF committee retention to increase bus fare in State