San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കൺമുൻപിൽ അപകടം; ഞെട്ടലിൽ ബാബു



ഉപ്പുതറ : രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം കൺമുൻപിൽ കണ്ടതിന്റെ ഞെട്ടലിലാണ് പരപ്പിൽ നൈറ്റ് റസ്റ്ററൻറ്‌ നടത്തുന്ന തുണ്ടത്തിൽ ബാബു എന്ന ടി.ജെ. തോമസ്. ഭാര്യയും മകനുമൊത്ത് വർഷങ്ങളായി പരപ്പ് ജങ്ഷനിൽ നൈറ്റ് റസ്റ്ററൻറ്‌ നടത്തുകയാണ് ബാബു. പതിവുപോലെ വഴിയിലെ തിരക്ക് കുറഞ്ഞതോടെ ഭാര്യയെയും മകനെയും ഉറങ്ങാൻവിട്ടശേഷം മുൻവശത്ത് കസേരയിൽ വിശ്രമിക്കുകയായിരുന്നു ബാബു. സമയം ഒന്നരയോടടുത്തപ്പോൾ ഒരു ബൈക്ക് മുന്നിലൂടെ കടന്നുപോയി. നിമിഷങ്ങൾക്കുള്ളിൽ ശബ്ദം കേട്ടു.

ബൈക്ക് റോഡിൽ മറിഞ്ഞതാണെന്ന് മനസ്സിലായി. അപകടത്തിന്റെ തീവ്രത ശബ്ദത്തിൽനിന്ന് തിരിച്ചറിഞ്ഞ ബാബു ഉടൻ പോലീസിനെ ഫോൺ വിളിച്ചറിയിച്ചശേഷം സ്ഥലത്തേക്ക് പോയി. പട്രോളിങ് കഴിഞ്ഞ് പോലീസ് പോയതേ ഉണ്ടായിരുന്നുള്ളൂ. ഒരു കാലിന് അല്പം സ്വാധീനക്കുറവുള്ള ബാബു അവിടെയെത്തിയപ്പോൾ, പിന്നിലെ ബൈക്കിൽ വന്നവർ നിർന്നിമേഷരായി നിൽപ്പുണ്ടായിരുന്നു. ശബ്ദം കേട്ട് അടുത്ത്‌ താമസിക്കുന്ന മൈലോത്ത് കുഞ്ഞുമോനും എത്തിയതോടെ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുത്തു. അപ്പോഴേക്കും ഉപ്പുതറയിൽനിന്ന് പോലീസും എത്തി. എല്ലാവരും ചേർന്ന് പരിക്കേറ്റവരെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.വിദ്യാർഥികളായ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞ അപകടദൃശ്യം ഓർക്കാൻ കഴിയുന്നില്ലെന്ന് ബാബു പറഞ്ഞു. അപകടവിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെമുതൽ സാനിഫിന്റെയും നോയലി​െന്റയും വീടുകളിലേക്ക് ആളുകൾ എത്തിത്തുടങ്ങി.

കോളേജിലെ സഹപാഠികളെക്കൊണ്ട് ഉച്ചയോടെ സാനിഫിന്റെ വീടും പരിസരവും നിറഞ്ഞു. കൂട്ടുകാരന്റെ വേർപാടിലെ ദുഃഖം കടിച്ചമർത്തിയിരുന്നു. മൂന്നരയ്ക്ക്‌ മൃതദേഹം എത്തിയതോടെ കൂട്ടുകാരുടെ ദുഃഖം അണപൊട്ടി. അതുവരെ അടക്കിപ്പിടിച്ചവർ പൊട്ടിക്കരഞ്ഞു. തങ്ങളുടെ കൂട്ടുകാരനെ ഒരുനോക്കുകൂടി കാണാനുള്ള തിക്കിലും തിരക്കിലും പലരും അലമുറയിട്ടു.

കബറടക്കാൻ കൊണ്ടുപോകുന്നതിന് എടുത്തതോടെ, വിങ്ങലും നെടുവീർപ്പുകളും വീണ്ടും അലമുറയായി. അധ്യാപകർക്കും സങ്കടം പലപ്പോഴും നിയന്ത്രിക്കാനായില്ല. നാളെ സംസ്കാരം നടക്കുന്ന നോയലിന്റെ ഓർമ്മകളുംപേറിയാണ് സഹപാഠികൾ പിരിഞ്ഞത്. ശനിയാഴ്ച നോയലിന്റെ വീട്ടിലും അവരെല്ലാം എത്തും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!