San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പരിശക്കല്ലിലെ മാലിന്യ പ്ലാന്റ് ഭീഷണിയെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം



അടിമാലി : രണ്ടാംവാർഡിൽ പരിശക്കല്ലിൽ അനധികൃതമായി പ്രവർത്തിക്കുന്ന മാലിന്യസംസ്കരണ കേന്ദ്രത്തിൽ പഞ്ചായത്തിലെ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനയിൽ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഗുരുതരമായ സാഹചര്യമാണ് ഇവിടെ ഉള്ളതെന്ന് കണ്ടെത്തി. പഞ്ചായത്തിന്റെ യാതൊരു അംഗീകാരവും ഇല്ലാതെയാണ് മാലിന്യ സംസ്കരണകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നത്.

സമീപ ജില്ലകളിലെ മാളുകളിൽനിന്നും ശേഖരിച്ച പ്ലാസ്റ്റിക്, ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള

മാലിന്യങ്ങൾ ഒട്ടേറെ ചാക്കുകളിൽ തുറസ്സായ സ്ഥലത്ത് കത്തിക്കുകയാണ്. ബാക്കിവരുന്ന അവശിഷ്ടങ്ങൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയും.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതുമൂലം ഈ സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ശ്വാസകോശരോഗങ്ങൾ വരാൻ സാധ്യത ഉള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.


യുണൈറ്റഡ് ഇന്ത്യ ട്രസ്റ്റ്‌ ഗ്രീൻ അസോസിയേഷൻ എന്ന സ്ഥാപനം പരിശോധനയിൽ യാതൊരു നിയമാനുസൃതമായ രേഖകളും ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. സ്ഥാപനം അടച്ചുപൂട്ടുന്നതിനുള്ള നടപടികളുമായാണ് ആരോഗ്യവകുപ്പ് മുൻപോട്ട് പോകുന്നത്. എറണാകുളം-ഇടുക്കി ജില്ലയുടെ അതിർത്തിപ്രദേശമായ ജനവാസ മേഖലയാണ് പരിശക്കല്ല്. രാത്രികാലങ്ങളിൽ വലിയ വാഹനങ്ങളിലാണ് മാലിന്യം ഇങ്ങോട്ട് എത്തുന്നത്. എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകളിൽനിന്നും അൽഫാമിന്റെയും മന്തിയുടെയും അവശിഷ്ടങ്ങളും ഹൈറേഞ്ചിലേക്ക് കൂടുതലായി എത്തുന്നുണ്ട്. ഇതിനെതിരെ വരും ദിവസങ്ങളിൽ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും.

ഹെൽത്ത് ഇൻസ്‌പെക്ടറന്മാരായ മുഹമ്മദ്‌ അലി, അനിൽ കുമാർ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരവീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജിമിൽ ജോയ് അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!