San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശരീരത്തിന് മരുന്ന് ആശുപത്രിയിൽ; മനസ്സിന് മരുന്ന് പുസ്തകക്കൂടിൽ



കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഇല നേച്ചർ ഫൗണ്ടേഷൻ –കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂൾ എന്നിവർ ചേർന്ന്  ഒരുക്കുന്ന പുസ്തകക്കൂട്; രോഗികൾക്ക് ശരീരത്തിന് മരുന്ന് ആശുപത്രിയിൽ ലഭിക്കുമ്പോൾ മനസ്സിന് ആശ്വാസവും സാന്ത്വനവും നൽകാൻ “മനസ്സിന് മരുന്ന് പുസ്തകക്കൂടിൽ”. ഇല നേച്ചർ ഫൗണ്ടേഷന്റെയും കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂളിന്റെയും നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഒരുക്കുന്ന പുസ്തകക്കൂടിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ 1-ന്  3 മണിക്ക്   ഇടുക്കി എം.എൽ.എ അഡ്വ. റോയ് കെ. പൗലോസ് നിർവഹിക്കും.

ചികിത്സയ്ക്കും പരിശോധനകൾക്കുമായി ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും   വായനയിലൂടെ ആശ്വാസം പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം. നോവലുകൾ, കഥകൾ, കവിതകൾ, നാടറിവുകൾ, സാഹിത്യകൃതികൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള നിരവധി  പുസ്തകങ്ങൾ പുസ്തകക്കൂടിൽ ലഭ്യമാക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിലായിരിക്കും പുസ്തകങ്ങൾ ഒരുക്കുക എന്ന് സ്കൂൾ പ്രധാനാധ്യാപിക ലിൻസി ജോർജ് പറഞ്ഞു.

കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂളിലെ കുട്ടികൾ ശേഖരിക്കുന്ന പുസ്തകങ്ങളാണ് പ്രധാനമായും പുസ്തകക്കൂടിൽ ഒരുക്കുന്നത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് പുസ്തകശേഖരണത്തിന് നേതൃത്വം നൽകുന്നത്. ഓരോ മാസവും കുട്ടികൾ പുസ്തകങ്ങൾ മാറ്റിമാറ്റി വയ്ക്കും. ഇതിലൂടെ വായനക്കാർക്ക് ഓരോ മാസവും പുതിയ പുസ്തകങ്ങൾ പരിചയപ്പെടാനും വ്യത്യസ്ത വിഷയങ്ങളിലേക്ക് സഞ്ചരിക്കാനും അവസരമൊരുങ്ങും.

പുസ്തകക്കൂടിന്റെ ഉദ്ഘാടനം ഇടുക്കി എം.എൽ.എ അഡ്വ. റോയ് കെ. പൗലോസ് നിർവഹിക്കും. കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയ് വെട്ടികുഴി മുഖ്യപ്രഭാഷണം നടത്തും.ഇല നേച്ചർ ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. കട്ടപ്പന നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തോമസ് മൈക്കിൾ, കൗൺസിലർമാരായ കെ ടി ജയൻ,ബീന ടോമി  , ഇല വൈസ് ചെയർമാൻ  അജിത് കെ. സി, ജില്ലാ പ്രസിഡന്റ് ദീപാമോൾ പി. ടി, ജില്ലാ സെക്രട്ടറി ഇ. എം. ഷിജു, സംസ്ഥാന കമ്മിറ്റി അംഗം സീമ പ്രമോദ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രിൻസ് മറ്റപ്പള്ളി, ട്രഷറർ അജീഷ് വി.എം, കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ലിൻസി ജോർജ്, അധ്യാപകരായ ജിയോ സെബാസ്റ്റ്യൻ, ലിബിയ ജയിംസ്, വിഷ്ണു ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ജിൽബിൻ ജോർജ് എന്നിവർ  പ്രസംഗിക്കും.

ശരീരത്തിന് മരുന്നിനൊപ്പം മനസ്സിന് വായനയുടെ സാന്ത്വനം നൽകുന്ന ഈ പുസ്തകക്കൂട് ക്രമീകരിച്ചിരിക്കുന്നത് ഇല നേച്ചർ ഫൗണ്ടേഷനാണ് . ആശുപത്രിയിലെത്തുന്നവർക്ക് നല്ല പുസ്തകത്തെ കൂട്ടുകാരനാക്കുന്ന കരുതലിന്റെ പുതിയ മാതൃകയാണിതെന്നും കുട്ടികളുടെ കൈകളിലൂടെ ശേഖരിക്കുന്ന പുസ്തകങ്ങൾ സമൂഹത്തിന് പങ്കുവയ്ക്കുന്നതിലൂടെ വായനയും സാമൂഹികസേവനവും ഒരുമിക്കുന്ന വേറിട്ടൊരു മാതൃകയാണ് ഇവിടെ തുടക്കമാകുന്നതെന്നും    ഇല നേച്ചർ ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് സജിദാസ് മോഹൻ അഭിപ്രായപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!