കട്ടപ്പന ഉപജില്ലാ കലോത്സവം – ‘സർഗ്ഗധാര’ക്ക് ക്രമീകരണങ്ങൾ പൂർത്തിയായി.

നവംബർ 3, 4, 5. 6 തിയതികളിലായി വെള്ളയാംകുടി സെന്റ്.ജെറോംസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് കലോത്സവം നടക്കുന്നത്.
കട്ടപ്പന സബ്ജില്ലാ കലോത്സവം ‘സർഗ്ഗധാര’യുടെ ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 3, 4, 5. 6 തീയതികളിലായി വെള്ളയാംകുടി സെൻറ്.ജെറോംസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് കലോത്സവം നടക്കുന്നത്.നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ കട്ടപ്പന സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാലായിരത്തി അഞ്ഞൂറ് കലാകാരൻമാർ പങ്കെടുക്കും. പതിനാല് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
നവംബർ 3ന് രാവിലെ 9.30ന് രചന മത്സരങ്ങൾ വെള്ളയാംകുടി സെൻ്റ.ജോർജ് പാരിഷ് ഹാളിൽ വച്ച് നടക്കും.നവംബർ 4ന് രാവിലെ 10 മണിക്ക് കലോത്സവത്തിൻ്റെ ഒദ്യോഗിക ഉദ്ഘാടനം നടക്കും. കട്ടപ്പന മുൻസിപ്പാൽ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, ഇടുക്കി .എം.എൽ.എ. റോയി .കെ.പൗലോസ് കലോത്സവം ഉദ്ഘാടനം ചെയ്യും.
കലോത്സവ ലോഗോ രൂപ കല്പന ചെയ്ത, മേരികുളം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി അന്ന ജോസിയെ, സ്കൂൾ മാനേജർ മോൺ.അബ്രാഹം പുറയാറ്റ് ആദരിക്കും. ഇടുക്കി രൂപതാ വിദ്യാദ്യാസ ഏജൻസി സെക്രട്ടറി ഫാ.ജോർജ് തകിടിയേൽ കലോത്സവ സുവനീർ പ്രകാശനം ചെയ്യും. കട്ടപ്പന ഡി. ഇ.ഒ സുജിത്.പി മുഖ്യ പ്രഭാഷണം നടത്തും.കട്ടപ്പന എ. ഇ. ഒ. രാജശേഖരൻ കലോത്സവ സന്ദേശം നൽകും.
എല്ലാ ദിവസവും രാവിലെ 9 മണിക്ക് മത്സരങ്ങൾ ആരംഭിച്ച് രാത്രി 8 ന് മത്സരം സമാപിക്കത്തക്ക വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സ്ക്കൂൾ കലോത്സവത്തോടൊപ്പം, സംസ്കൃതം, അറബിക്, തമിഴ് കലോത്സവും നടക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൻ്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
വാർത്താ സമ്മേളനത്തിൽ
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മനോജ് മുരളി, ജനറൽ കൺവീനർ ജിജി ജോർജ്, ജോയിൻ്റ് കൺവീനർമാരായ വിൻസി സെബാസ്റ്റ്യൻ, ബിനോയി മഠത്തിൽ, സൈജുമോൻ ജോസഫ്, കട്ടപ്പന മുൻസിപ്പൽ കൗൺസിലർമാരായ, ബീന സിബി. ലിസി തോമസ്, പ്രോഗ്രാം കമ്മറ്റി കൺവീനർ ജോബി മാത്യും പബ്ളിസിറ്റി കൺവീനർ അനീഷ് ആനന്ദ് എന്നിവർ പങ്കെടുത്തു.




































































































































