San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അടുക്കളത്തോട്ടം ഒരുക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടോ? ഈ മൂന്ന് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി



വീടിനോട് ചേർന്ന് ലഭ്യമായ സ്ഥലത്ത് അടുക്കളത്തോട്ടം ഒരുക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഫ്ലാറ്റുകളിലേക്ക് ജീവിതം പറിച്ച് നട്ടപ്പോഴും പലരും പിന്തുടർന്ന് പോരുന്ന ഒരു പ്രധാന ശീലമാണിത്. ടെറസിന് മുകളിലും ബാൽക്കണിയിലും ഫ്ലാറ്റിനകത്ത് ചട്ടിയിലും ബാഗിലും പലരും ഇന്ന് കൃഷി ചെയ്യുന്നുണ്ട്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഈ അടുത്ത് നടൻ മാധവൻ അടുക്കളത്തോട്ടം ഒരുക്കിയത് വാർത്തയായിരുന്നു. പലരും സമിശ്ര വിളകളുടെ തോട്ടമാണ് ഒരുക്കുന്നത്. പച്ചക്കറികളും പഴങ്ങളും മറ്റ് വിളകളും ചേര്‍ത്ത് തയാറാക്കുന്ന ഇവിടെ നിന്നുള്ള സാധനങ്ങൾ ദിവസേനയുള്ള ആവശ്യങ്ങൾക്കാണ് ഉപയോഗപ്പെടുത്തുന്നത്. വിഷാംശം ഇല്ലാത്ത പച്ചക്കറികൾ ഉപയോഗിക്കാൻ അടുക്കളത്തോട്ടം മികച്ച വഴിയാണ്. എന്നാൽ അടുക്കളത്തോട്ടം ഒരുക്കി വിജയിച്ച ആളുകളുടെ കഥകൾ മാത്രമേ പുറത്ത് വരാറുള്ളൂ.വീടിനോട് ചേർന്നൊരു പച്ചക്കറിത്തോട്ടം ഒരുക്കാൻ ആഗ്രഹിച്ചിട്ട് പരാജയപ്പെട്ട് പോയ ധാരാളമാളുകൾ ഇന്നുണ്ട്. ഇവിടെ ഒന്നിനും സൗകര്യമില്ലെന്നായിരിക്കും സാധാരണയായി ഇവർ പറയുന്ന മറുപടി. എവിടെ ഏത് സാഹചര്യത്തിൽ വേണമെങ്കിലും അടുക്കളത്തോട്ടം ഒരുക്കാം എന്നതിന്റെ തെളിവുകൾ സമീപകാലത്ത് പുറത്ത് വന്നിട്ടുണ്ട്. വളവും വെള്ളവും മാത്രം നൽകിയാൽ കൃഷി നന്നാകില്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുൻ ആർമി ഉദ്യോഗസ്ഥനായ ഡോ.മയൂർ മന്ദ്ര. കൃഷിയെ കുറിച്ചും പൊടികൈകളെ കുറിച്ചും നിരന്തരം സംസാരിക്കുന്ന മയൂരാണ് എന്തുകൊണ്ട് ഇത് സംഭവിക്കുന്നതെന്ന് വ്യക്തമാക്കുന്നത്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് അദ്ദേഹം ചൂണ്ടികാണിക്കുന്നത്.

  1. ശരിയായ മണ്ണ് തിരഞ്ഞെടുക്കുക: മികച്ച മണ്ണ് തിരഞ്ഞെടുത്ത് വേണം കൃഷി ചെയ്യാൻ. പൂന്തോട്ടത്തിൽ ഉപയോഗിക്കുന്ന മണ്ണ് ഒരിക്കലും കൃഷിക്ക് അനുയോജ്യമല്ല. ചട്ടികളിലാണ് ഇന്ന് കൂടുതലായും പച്ചക്കറികള്‍ നടാറുള്ളത്. നനവുള്ളതും വളക്കൂറുള്ളതുമായ മണ്ണാണ് ചട്ടികളിൽ നിറയ്ക്കേണ്ടത്. അല്ലെങ്കില്‍ വളവും ചാണകവും കൂട്ടിച്ചേർത്ത ചകിരിച്ചോറും ഇതിനായി ഉപയോഗിക്കാം. ഓരോ മണ്ണിനും ഉപയോഗം വ്യത്യസ്തമാണ്. സാധാരണ മണ്ണ് ചാക്കിലും ബാഗിലും ചട്ടിയിലും നിറച്ചാണ് നിങ്ങൾ കൃഷി ചെയ്യുന്നതെങ്കിൽ യാതൊരു ഗുണവുമില്ലെന്ന് അദ്ദേഹം പറയുന്നു. വേരിറങ്ങി വെള്ളവും വളവും വലിച്ചെടുക്കാൻ പാകത്തിനുള്ള മണ്ണ് വേണം നടാൻ ഉപയോഗിക്കാൻ. കട്ടിയേറിയ മണ്ണ് കൃഷിക്ക് യോഗ്യമല്ല. വേര് പടർന്ന് വളർച്ച എത്താനും സമയമെടുക്കും. വളക്കൂറുളള നല്ല മണ്ണും ചകിരിച്ചോറുമാണ് അടുക്കളത്തോട്ടത്തിന് യോഗ്യം. മണ്ണിൽ നിന്നാണ് പച്ചക്കറികൾ ആവശ്യത്തിനുള്ള പോഷകങ്ങൾ സമാഹരിക്കുന്നത്. മണ്ണിനെ എങ്ങനെ സംരക്ഷിക്കുന്നു എന്നുള്ളത് തന്നെയാണ് ചെടിയുടെ വിളവിനെ നിർണയിക്കുന്നത്. മികച്ച മണ്ണാണെങ്കില്‍ മാത്രമെ ഇതെല്ലാം ലഭിക്കൂ. മണ്ണ് തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിച്ചാൽ കൃഷി വിജയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
  2. ചട്ടിയുടെ/ ഗ്രോ ബാഗിന്റെ വലുപ്പം: വേരുകൾ ഓടാൻ പാകത്തിൽ വലുപ്പം വേണം തടത്തിനെന്ന് പഴയകാലത്ത് മുതിര്‍ന്നവർ പറയുമായിരുന്നു. അത് പറമ്പിൽ തടം ഒരുക്കുന്ന ഘട്ടത്തെ കുറിച്ചായിരുന്നെങ്കിൽ ഇന്ന് അടുക്കളത്തോട്ടങ്ങളിലും ഈ പാഠത്തിന് പ്രസക്തിയുണ്ട്. ബാഗ് വാങ്ങുമ്പോൾ കുറേക്കൂടി ശ്രദ്ധിച്ചാൽ തോട്ടത്തിൽ വിളകൾ വർധിക്കുമെന്നാണ് ചുരുക്കം. കാരണം പലപ്പോഴും ചട്ടിയും ബാഗും വാങ്ങുമ്പോഴാണ് ഈ കുഴപ്പം സംഭവിക്കുന്നത്. വേര് പടർന്ന് ഇറങ്ങാൻ പാകത്തിൽ വ്യാപ്തി ഇതിനുണ്ടോ എന്നുള്ളത് നോക്കി വേണം വാങ്ങാൻ. അടുക്കളത്തോട്ടത്തിൽ ചെറിയ ചട്ടി മതിയെന്ന ധാരണ തെറ്റാണ്. വ്യാപ്തിയുള്ള ചട്ടിയാണ് ഏപ്പോഴും നല്ലത്. വളമിട്ടശേഷം വീണ്ടും മണ്ണിട്ട് നിറയ്ക്കണമെങ്കിൽ പോലും വലുപ്പം ആവശ്യമാണ്. തക്കാളി, കിഴങ്ങ് എന്നിവയാണ് ഇന്ന് കൂടുതലായി അടുക്കളത്തോട്ടങ്ങളിലുള്ളത്. ഇവയ്ക്കെല്ലാം ഇടസമയത്ത് വീണ്ടും മണ്ണ് നിറച്ച് നൽകേണ്ടതായിട്ടുണ്ട്. ഒരു ബാഗില്‍ ഒന്നിലധികം തൈകൾ നടുന്ന രീതി ഇന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ തൈകൾ തമ്മിൽ നിശ്ചിത അകലം ഉണ്ടായിരിക്കണം. ഇതെല്ലാം നടക്കണമെങ്കിൽ ബാഗിന് വലുപ്പം ഉണ്ടാകണം.
  3. നല്ല ശ്രദ്ധ വേണം: മുകളിൽ പറ‍ഞ്ഞ രണ്ട് കാര്യങ്ങൾ കൃഷിയിൽ ഉൾപ്പെടുത്തിയതിന് ശേഷം മാത്രമാണ് ഈ ഘട്ടത്തിലേക്ക് കടക്കേണ്ടത്. ദിവസവും കൃഷിയിടം സന്ദർശിച്ച് വേണ്ട പരിചരണങ്ങൾ നല്‍കണം. രോഗബാധ പോലുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. സുര്യപ്രകാശമാണ് വളർച്ചയെ സഹായിക്കുന്നത്. കൃഷിയിടത്തിലെ സാഹചര്യവും തൈകളുടെ ആവശ്യവും മനസ്സിലാക്കി വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താം. വെള്ളം ഒഴിക്കുന്നതിന് പകരം ഡ്രിപ്പ് ഇറിഗേഷൻ പോലുള്ള കാര്യങ്ങളും ഏർപ്പെടുത്താം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!