പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മുണ്ടക്കയം– കുട്ടിക്കാനം പാതയിൽ ഗതാഗതം പുനസ്ഥാപിച്ചു; ഭീമൻ പാറക്കല്ലുകൾ ഇടിഞ്ഞുവീണതിൽ ആശങ്ക

മുണ്ടക്കയം∙ മണ്ണിടിച്ചിലിനെ തുടർന്ന് മുണ്ടക്കയം– കുട്ടിക്കാനം റോഡിൽ തടസ്സപ്പെട്ട വാഹന ഗതാഗതം പുനസ്ഥാപിച്ചു. ദേശീയപാതയിൽ അമലഗിരിക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വലിയ തോതിൽ മണ്ണും പാറക്കല്ലുകളും റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് ഭീമൻ പാറക്കല്ലുകൾ ഇടിഞ്ഞുവീണത് ഗതാഗത തടസ്സത്തോടൊപ്പം മേഖലയിൽ ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. പ്രദേശവാസികളും യാത്രക്കാരും ചേർന്നാണ് റോഡിലെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്തത്.




































































































































