San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മലതാണ്ടിച്ചെന്നു കടലിനെ തൊട്ടു, കോഴിക്കോട്ട് സംസ്ഥാന കായികമേളയ്‌ക്കെത്തിയ ഇടുക്കി ജില്ലാ ഇനക്ലൂസീവ് ടീം അംഗങ്ങളിൽ ഭൂരിപക്ഷം പേർക്കും കടൽ പുതിയൊരനുഭവമായിരുന്നു…



കോഴിക്കോട് : ആർത്തലച്ചെത്തുന്ന തിരമാലപോലെ ഓരോ മുഖങ്ങളിലും ആനന്ദ നിമിഷങ്ങൾ മിന്നിമറഞ്ഞു. പൂഴിയിൽ കുതിർന്ന കാലുകളിൽ കടൽ ഒഴുകിയെത്തി തഴുകിയപ്പോൾ പുഞ്ചിരികൾ പൊട്ടിച്ചിരികളായി മുഴങ്ങി. ഇടുക്കിയുടെ മലയിടുക്കുകൾക്കിടയിലൂടെ അവർക്ക് സ്നേഹം ചൊരിഞ്ഞ് വീശിയ കാറ്റ്, കോഴിക്കോട് കടപ്പുറത്തിന്റെ മണൽപ്പരപ്പിലൂടെയും അവരെ തഴുകി മറഞ്ഞു. സംസ്ഥാന കായികമേളയ്ക്കെത്തിയ ഇടുക്കി ജില്ലാ ഇൻക്ലൂസീവ് ടീം അംഗങ്ങളിൽ ഭൂരിപക്ഷം പേർക്കും കടൽ പുതിയെരനുഭവമായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് ഇടുക്കി ജില്ലയുടെ ഇൻക്ലൂസിവ് ടീം അംഗങ്ങൾ കായികമേള നടക്കുന്ന മുക്കം എൻ.ഐ.ടി. ഗ്രൗണ്ടിലെത്തിയത്. തിങ്കളാഴ്ചയിലെ മത്സരങ്ങൾ പൂർത്തിയാക്കി ഇടുക്കിയിലേക്കുള്ള മടക്കയാത്രയ്ക്ക് തൊട്ടുമുൻപ്‌ അവർ നേേരയെത്തിയത് കോഴിക്കോട് കടപ്പുറത്തേക്ക്. ധാരികയ്ക്ക് കടൽ ഭയമായിരുന്നു. മറ്റുള്ളവരുടെ പ്രോത്സാഹനത്തിൽ ആ കുരുന്നും കടലിലേക്കിറങ്ങി. ആദിൽ ഷാജഹാൻ കടൽ കണ്ടപാടെ നേേര വെള്ളത്തിലേക്കൊരോട്ടമായിരുന്നു. എബിറ്റും ആരാധനയും ജെശ്രലും ഋഷികേശുമെല്ലാം ആവോളം കടലാസ്വദിച്ചു. ദേവഗിരി കോളേജിലുണ്ടായിരുന്ന ഇൻക്ലൂസീവ് ബാഡ്മിന്റൺ ടീം അംഗങ്ങളാണ് ആദ്യം കടപ്പുറത്തെത്തിയത്. പിന്നാലെ ബാക്കിയുള്ളവരും. സ്കൂളിന്റെയും വീടിന്റെയും മതിൽക്കെട്ടുകൾക്കിടയിലുള്ള ലോകത്ത് ജീവിച്ച ഇവരിൽ മൂന്നോ നാലോ പേരാണ് ഇതിനുമുൻപ്‌ കടൽ കണ്ടിട്ടുള്ളത്. കടൽകണ്ട നിമിഷത്തിൽ അവർക്കറിയാവുന്ന രീതിയിലും ഭാഷയിലും ആംഗ്യത്തിലും അവർ ചുറ്റുമുള്ളവരിലേക്ക് സന്തോഷം പകർന്നു. ഇടുക്കി ജില്ലാ േപ്രാജക്ട് കോഡിനേറ്റർ ടി.വി. സോമന്റെയും ഡി.പി.ഒ. സുനിൽ ടി. തോമസിന്റെയും നേതൃത്വത്തിലാണ് കുരുന്നുകൾ കടപ്പുറത്തെത്തിയത്. സ്പെഷ്യൽ എജുക്കേറ്റർമാരും കൂടെയുണ്ടായിരുന്നു. സഹായികളുൾപ്പെടെ 107 ഭിന്നശേഷി വിദ്യാർഥികളാണ് ഇടുക്കിയെ പ്രതിനിധീകരിച്ച് കോഴിക്കോട്ടെത്തിയത്. 27 അധ്യാപകരും 15 രക്ഷിതാക്കളും കുട്ടികൾക്കൊപ്പമുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!