ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇടുക്കി ജില്ലയില്‍ വിവിധ പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതരക്ഷേമ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന ഗുണഭോക്താക്കള്‍ നവംബര്‍ 30 നകം നിശ്ചിതമാതൃകയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ജീവനസാക്ഷ്യപത്രം) നല്‍കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ഇടുക്കി ജില്ലയില്‍ ഉള്ളവര്‍ കുയിലിമല സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
ഗസറ്റഡ് ഓഫീസര്‍ നവംബറിലെ തീയതിയില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നവംബറിലെ തീയതിയിലുള്ള ജീവന്‍ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആണ് നല്‍കേണ്ടത്.നേരിട്ടോ ദൂതന്‍ മുഖേനയോ നല്‍കാം. ദൂതന്‍ മുഖേന നല്‍കുന്നവര്‍ പെന്‍ഷണറുടെ ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ (ഒപ്പ്, പേര്, തീയതി എന്നിവ രേഖപ്പെടുത്തിയത്) പകര്‍പ്പ് കൂടി നല്‍കണം. മാതൃക വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.prd.kerala.gov.in) ലഭ്യമാണ്. വിശദവിവരത്തിന് റീജണല്‍ ഓഫീസിലോ (ഫോണ്‍ 0481 2561030) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ (ഫോണ്‍: 04862 233036) ബന്ധപ്പെടണം.
ജീവന്‍ പ്രമാണിന്റെ പോര്‍ട്ടല്‍ – jeevanpramaan.gov.in




































































































































