Idukki വാര്‍ത്തകള്‍
കുമളിയിൽ പഴക്കടയിൽ അതിക്രമിച്ചു കയറി 1.04 ലക്ഷം രൂപ മോഷ്ടിച്ച പ്രതി കുമളി പോലീസിന്റെ പിടിയിൽ

കോട്ടയം മീനച്ചിൽ താലൂക്കിൽ തലപ്പാലം വില്ലേജിൽ പ്ലാശനാൽ കരയിൽ തെള്ളിയാമറ്റം ഭാഗത്ത് കാനാട്ട് വീട്ടിൽ ശ്രീജിത്ത് (40) ആണ് കുമളി പോലീസിന്റെ പിടിയിലായത്. കുമളി വണ്ടൻമേട് ജംഗ്ഷൻ ഭാഗത്തുള്ള പഴക്കടയിൽ അതിക്രമിച്ചു കയറി കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന കൃഷ്ബോക്സുകൾ കുത്തിതുറന്ന് 1,04,000/- രൂപ പ്രതി മോഷണം ചെയ്യുകയായിരുന്നു. 15/08/2026 തിയതി കുമളി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കുമളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീനാഥ് എസ്, സബ് ഇൻസ്പെക്ടർമാരായ സലിം രാജ്, ജോഫി പി ജോൺ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റഷീദ്, സിവിൽ പോലീസ് ഓഫീസർ ആകാശ് എം ആർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.




































































































































