വെട്ടിയത് പതിനാറോളം സീനുകൾ, അവസാനം ഞാനുണ്ടോ എന്നുവരെ ചോദിക്കേണ്ടിവന്നുവെന്ന് നടി അന്ന രാജൻ

‘ജയിലർ 2’ സിനിമയിൽ തന്റെ പതിനാറോളം സീനുകൾ വെട്ടിക്കളഞ്ഞെന്ന് വെളിപ്പെടുത്തി അന്ന രേഷ്മ രാജൻ. സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം നിരവധി കോംബിനേഷൻ സീനുകൾ തനിക്കുണ്ടായിരുന്നുവെന്നും നടി പറയുന്നു. ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ദിലീപ് എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് അന്ന എത്തിയത്.
‘മാമാ, തമ്പി പാവം’ എന്ന എന്റെ ഡയലോഗ് കഴിഞ്ഞ് സുരാജേട്ടന് ഒരു എക്സ്പ്രഷൻ ഇടുന്നുണ്ട്, അതിനുശേഷം എന്റെയും ഒരു ക്യൂട്ട് റിയാക്ഷൻ ഉണ്ട്. പക്ഷേ അത് സുരാജേട്ടന്റെ ക്യാരക്ടറിന് പ്രാധാന്യം കുറയുമെന്ന കാരണത്താൽ കട്ട് ആക്കി. ഇതു മാത്രമല്ല ഏകദേശം പതിനാറോളം സീൻസ് കട്ട് ചെയ്തിട്ടുണ്ടെന്നും അന്ന തുറന്നുപറഞ്ഞു.
പടം എഡിറ്റ് ചെയ്തപ്പോൾ കുറേ സീൻ വെട്ടിപ്പോയി. ലാലേട്ടന്റെ സീൻ കട്ട് ചെയ്ത് കളഞ്ഞാലും ആ പവർ സ്ക്രീനിൽ കിട്ടിയില്ലേ. എല്ലാവരെയും നെൽസർ സർ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.
എന്തായാലും സന്തോഷമുണ്ട്. രജനിസാറിനൊപ്പം ഒരു മാസത്തോളം ഉണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ റെഡിയായി ചെല്ലുമ്പോൾ സാറിന്റെ അഭിനയം കാണാൻ കഴിഞ്ഞു. ഭയങ്കര ആകാംക്ഷയായിരുന്നു. ഈ കാണുന്ന സീൻസ് ഒക്കെ ഷൂട്ട് ചെയ്യുമ്പോൾ നമ്മളവിടെ നേരിട്ട് ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ കാര്യം. അദ്ദേഹത്തിന്റെ കൂെടയിരുന്ന് സംസാരിക്കാനൊക്കെ പറ്റി.
ചിലപ്പോൾ ‘ജയിലർ 3’യിൽ ഞാനുണ്ടാകും, പ്രതികാരം തീർക്കാൻ. നമ്മുടെ ഡയലോഗ് തമിഴ്നാട്ടിൽ ഭയങ്കര ഹിറ്റായി.




































































































































