San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇളക്കിമറിക്കാൻ മഞ്ഞപ്പട: ഫ്രാൻസിൽനിന്ന് യൂറോപ്പിലാകെ കാട്ടുതീ പോലെ പടർന്ന് വിദ്യാർഥിപ്രക്ഷോഭം



ഫ്രാൻസിൽ ആരംഭിച്ച വിദ്യാ‍ർഥിപ്രക്ഷോഭം ഇരട്ടിക്കരുത്തോടെ മുന്നോട്ട്. ഇന്ധനത്തിനുൾപ്പെടെയുള്ള വിലക്കയറ്റത്തിലും ഭരണ കേടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് 8 വർഷം മുൻപ് തെരുവിലിറങ്ങി ഫ്രഞ്ച് അധികൃതരെ വിറപ്പിച്ച ‘മഞ്ഞക്കുപ്പായക്കാർ’ (യെലോ വെസ്റ്റ് മൂവ്മെന്റ്) പുതിയ പ്രക്ഷോഭത്തിനൊപ്പം അണിചേരും. പാരിസ് നഗരഹൃദയത്തിൽ ശനിയാഴ്ച കൂറ്റൻ റാലി നടത്തുമെന്നാണ് പ്രഖ്യാപിച്ചത്. അന്ന് വിദ്യാർഥികളുടെ പ്രതിഷേധപ്രകടനങ്ങളുമുണ്ട്. കഴിഞ്ഞ ശനിയാഴ്ചത്തെ വിദ്യാർഥിപ്രക്ഷോഭമുണ്ടാക്കിയ നാശനഷ്ടങ്ങളുടെ ആഘാതം മാറുംമുൻപേയാണ് പാരിസ് വീണ്ടുമൊരു വൻപ്രതിഷേധത്തിനു വേദിയാകുന്നത്.

പാരിസ് ഉൾപ്പെടെ നഗരങ്ങളിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി വിദ്യാർഥിപ്രക്ഷോഭകരെ നിയന്ത്രിക്കാനാണു സർക്കാർ ശ്രമം. 18 വയസ്സിനു താഴെയുള്ളവർ രക്ഷിതാക്കളില്ലാതെ ഒറ്റയ്ക്കു തെരുവിലിറങ്ങുന്നതിനു വിലക്കുണ്ട്. പാരിസ്, മാഴ്സെ, ലിയൊ തുടങ്ങിയ നഗരങ്ങളിൽ കടകൾ നശിപ്പിച്ചും കൊള്ളയടിച്ചും പ്രക്ഷോഭകർ അക്രമം നടത്തിയിരുന്നു. ഇവിടങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് ആദ്യ മുൻഗണന. മഞ്ഞക്കുപ്പായക്കാരുൾപ്പെടെ ഈ ശനിയാഴ്ച നടത്തുന്ന റാലികൾക്കു മുന്നോടിയായി വൻ സുരക്ഷാസന്നാഹം ഒരുക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റിൻ ലുകോനു പറഞ്ഞു. ലിമോഷ് നഗരത്തിലെ ടൗൺഹാൾ നശിപ്പിച്ച തീവയ്പിനു തുടക്കമിട്ടയാളെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഫ്രാൻസിലെ പ്രമുഖ യൂണിയനുകൾ നവംബർ 5ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. യൂണിയൻ നേതാക്കൾ ഇന്നലെ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റിൻ ലുകോനുവുമായി കൂടിക്കാഴ്ച നടത്തി. വിദ്യാർഥി നേതാക്കളെയും ചർച്ചയ്ക്കു വിളിക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!