San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റബ്ബർവില വീണ്ടും പുതിയ ഉയരത്തിൽ; ആർ.എസ്.എസ്. നാല് ഗ്രേഡ് ഷീറ്റിന് ചരിത്രത്തിലെ ഏറ്റവും വലിയ വില, കിലോഗ്രാമിന് 288



കോട്ടയം: റബ്ബർ സ്റ്റോക്ക് ചെയ്തിട്ടുള്ളവർക്ക് സന്തോഷം പകർന്ന് റബ്ബർഷീറ്റിന് വീണ്ടും വിലയേറ്റം. ഒരു കിലോഗ്രാം ആർ.എസ്.എസ്. നാല് ഗ്രേഡ് ഷീറ്റിന് 288 രൂപ വരെ വ്യാപാരം നടന്നു. ഇത് ചരിത്രത്തിലെ ഏറ്റവുംവലിയ വില. ഒക്ടോബർ 14-ന് ലഭിച്ച 287 രൂപയുടെ റെക്കോഡാണ് വിപണി തിങ്കളാഴ്ച മറികടന്നത്. അന്താരാഷ്ട്ര വിലയേക്കാൾ 16 രൂപയാണ് ഇന്ത്യൻ വിപണിയിലുള്ളത്. ഉത്സവകാലത്ത് വിപണിയിലുണ്ടായ മൊത്തം ഉണർവിനൊപ്പം ആഗോളവിപണിയിൽനിന്നുള്ള വരവ് കുറഞ്ഞതും ഇന്ത്യൻ വിലയെ സ്വാധീനിച്ചു.

ബാങ്കോക്ക് വിപണിയിൽ 271-272 എന്ന നിലയിലാണ് വില. കപ്പൽ, കണ്ടെയ്നർക്ഷാമവും കടത്തുകൂലി കൂടിയതും ഇറക്കുമതി കുറച്ചെന്നാണ് വിലയിരുത്തൽ. ടയർ കമ്പനികൾ തദ്ദേശീയമായി ചരക്കെടുക്കുന്നതും വിപണിയിൽ പ്രതിഫലിക്കുന്നു. രാജ്യത്തെ ഏറ്റവുംവലിയ ഉത്പാദകരായ കേരളം തുലാമഴക്കാലത്തേക്ക് കടന്നിട്ടുണ്ട്. രാവിലത്തേക്ക് മരത്തിലെ വെള്ളം തോരുമെന്നതിനാൽ ടാപ്പിങ്ങിന് വലിയ പ്രയാസമില്ല. പക്ഷേ, കഴിഞ്ഞ രണ്ടുദിവസമായി ന്യൂനമർദ്ദംമൂലം സമയം തെറ്റിയുള്ള മഴ വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വിപണിയിലേക്ക് വേണ്ടത്ര റബ്ബർ എത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വില 300 കടക്കുമെന്നാണ് വിപണി സൂചികകൾ പറയുന്നതെങ്കിലും കർഷകർക്ക് അത്ര ശുഭപ്രതീക്ഷയില്ല. 2026 ജൂണിൽ വില 284 വരെ എത്തിയപ്പോഴാണ് 300 കടന്ന് റെക്കോഡ് സ്ഥാപിക്കുമെന്ന പ്രതീക്ഷ കൈവന്നത്. പക്ഷേ, പൊടുന്നനെ ആ പ്രതീക്ഷ മങ്ങുകയും വില ക്രമത്തിൽ ഇടിഞ്ഞ് 170-ലേക്ക് പതിക്കുകയുംചെയ്തു. പിന്നെയാണ് മെല്ലെ ഉയർന്നത്. ഇതിന് തുണയായത്, പോയവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഇറക്കുമതി കുറഞ്ഞതാണ്. 2025 ഏപ്രിൽ മുതൽ അതേവർഷം ഓഗസ്റ്റ് വരെ 2.13 ലക്ഷം ടണ്ണായിരുന്നു ഇറക്കുമതി. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റുവരെ 1.94 ലക്ഷം ഹെക്ടറായി ഇറക്കുമതി കുറഞ്ഞു. വില 300 കടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് റബ്ബർബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു. അതുണ്ടായാലും ഇല്ലെങ്കിലും മെച്ചമായ വില കിട്ടുന്ന സാഹചര്യമാണുള്ളതെന്നും എല്ലാവരും ടാപ്പിങ് നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!