പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ യുവാവ് ഭാര്യയെയും ഭാര്യയുടെ അമ്മയെയും കുത്തി കൊലപ്പെടുത്തി.

ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം.
ഗ്ലെന്‍ മേരി എസ്റ്റേറ്റിൽ പ്രിൻസ് (40 ) ആണ് പൊലീസ് പിടിയിലായത്.
ഇയാളുടെ ഭാര്യ പ്രിയങ്ക (34) ഭാര്യയുടെ മാതാവ് നേസം (വസന്ത ) (60) എന്നിവരെയാണ് ഇയാൾ കുത്തികൊലപ്പെടുത്തിയത്.ഭാര്യയുടെ അച്ഛൻ ഇസ്രവേലിനും കുത്തേറ്റിട്ടുണ്ട്.പരിക്കേറ്റ ഇസ്രവേലിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച 7 മണിയോടുകൂടിയാണ് കുടുംബ പ്രശ്നം രൂക്ഷമാകുന്നത് .കുടുംബ പ്രശ്നത്തിന് ഭാഗമായാണ് ഭാര്യയും ഭാര്യ മാതാവ്മായി വഴക്കിട്ട പ്രിൻസ് ഭാര്യയുടെ പിതാവിനെയും പ്രിൻസ് ആക്രമിക്കുന്നത്.
ഭാര്യ പ്രീയങ്കയെയാണ് ഇയാൾ ആക്രമിച്ചത്. അതിന് ഇടയിൽ ഇടപെട്ടതാണ് നേസത്തിനെ കുത്തിയത്.ആക്രമത്തിന്റെ ഭാഗമായി ഭാര്യ പിതാവിന് കുത്ത് ഏൽക്കുകയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക ഇവരുടെ മാതാവ് നേസം എന്നിവർ തൽക്ഷണം മരിച്ചു.




































































































































