‘ഓൾ ഇൻ വൺ കാർഗോ’യുടെ (AIOC) പുതിയ ശാഖ കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു.

ഹൈറേഞ്ച് മേഖലയിൽ ഓൾ ഇൻ വൺ കാർഗോ’യുടെ ആദ്യത്തെ ശാഖയാണിത്. കട്ടപ്പന ഇരട്ടയാർ റോഡിൽ റെക്സോൺ റെസിഡൻസിക്ക് എതിർവശത്തുള്ള ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി നിർവ്വഹിച്ചു.
കട്ടപ്പന പോർസ്യൂങ്കല ആശ്രമം സൂപ്പിരിയർ ഫാദർ സേവ്യർ കൊച്ചുറുമ്പിൽ സ്ഥാപനത്തിന്റെ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ്പ്രസിഡന്റ് സാജൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട ,NSSപ്രസിഡന്റ് K V വിശ്വനാഥൻ, HMTAപ്രസിഡന്റ് ബേബി, BJP ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പിൽ , യൂത്ത് വിംഗ് സെക്രട്ടറി സിജോ എവറസ്റ്റ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
അൽഫോൻസാ ഹോട്ടൽ ഉടമ ഗ്രേസിക്കുട്ടി ബേബി കാവുങ്കൽ ആദ്യ വിൽപ്പന സ്വീകരിച്ചു.
DHL, FedEx, UPS, Aramex തുടങ്ങിയ ആഗോളതലത്തിലെ മികച്ച ലോജിസ്റ്റിക്സ് പങ്കാളികളുമായി സഹകരിച്ചാണ് സ്ഥാപനംപ്രവർത്തിക്കുന്നത്.
ഹൈറേഞ്ചിലെ പ്രവാസികൾക്കും ബിസിനസ്സ് ചെയ്യുന്നവർക്കും സാധാരണക്കാർക്കും സ്ഥാപനത്തിലൂടെ സാധനങ്ങളും ഡോക്യുമെന്റുകളും ലോകത്തിന്റെ ഏത് ഭാഗത്തേക്കും ഏറ്റവും വേഗതയിലും സുരക്ഷിതമായും എത്തിക്കാൻ ഇനി മുതൽ കട്ടപ്പനയിലെ ഈ ശാഖ വഴി നേരിട്ട് സാധിക്കും.
ഇന്റർനാഷണൽ കൊറിയർ, കാർഗോ, ഡോർ ടു ഡോർ ഡെലിവറി തുടങ്ങി എല്ലാവിധ സർവീസുകളും ഏറ്റവും മികച്ച നിലവാരത്തിൽ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ഫോൺ: 7306870171




































































































































