നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
സ്വകാര്യ ബസ് സമരം: ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചർച്ച രാത്രി 10ന് കോട്ടയത്ത്
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി ചർച്ച നടത്തും.
തിങ്കളാഴ്ച രാത്രി 10ന് കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽവച്ചാണ് മന്ത്രി ആന്റണി രാജു, ബസ് ഉടമകളുമായി ചർച്ച നടത്തുന്നത്. മന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ് സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം. സ്വകാര്യ ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രിക്ക് നോട്ടിസ് നൽകിയിരുന്നു.
English Summary: Private Bus Strike: Transport Minister’s Meeting with Bus Owners