San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഹൈറേഞ്ച് ഭൂമിപ്രശ്നത്തിൽ സംയുക്ത പരിശോധന വേണമെന്ന് ആർഎസ്പി



ഹൈറേഞ്ച് മേഖലയിലെ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾ നേരിടുന്ന ഭൂമിപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ റവന്യൂ–വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തണമെന്ന് ആർഎസ്പി ഇടുക്കി നിയോജകമണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു.

1942 മുതൽ 1960 വരെ വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമായി കർഷകർക്ക് കുത്തകപ്പാട്ടമായി നൽകിയ ഭൂമിയുടെ നിയമസ്ഥിതി പരിശോധിക്കണം. ഭൂമിയുടെ അതിർത്തികളും നിലവിലെ റവന്യൂ–വനഭൂമികളുടെ സ്ഥിതിയും സംയുക്ത പരിശോധനയിലൂടെ നിർണയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

1956 ഒക്ടോബർ ഒന്നിന് കുത്തകപ്പാട്ട ഭൂമികൾ വനംവകുപ്പിൽനിന്ന് റവന്യൂ വകുപ്പിന് കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കണം. പട്ടയത്തിന് അർഹമായ ഭൂമികളുടെ ഔദ്യോഗിക പട്ടിക തയാറാക്കി കർഷകർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഏലമലയും ഏലമല റിസർവും തമ്മിലുള്ള വ്യത്യാസം പരിഗണിക്കാതെയാണ് മുൻകാല കമ്മിറ്റികളുടെ റിപ്പോർട്ടുകൾ തയാറാക്കിയതെന്ന ആക്ഷേപം പരിശോധിക്കണം. നിലവിലുള്ള പട്ടയങ്ങളുടെ നിയമസാധുത സംബന്ധിച്ച ആശങ്കകൾക്കും സർക്കാർ വ്യക്തത വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

വനം–റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തിയാക്കി അർഹമായ ഭൂമിക്ക് നിയമപരമായ പട്ടയം നൽകണം. വിഷയത്തിൽ വനംമന്ത്രി ഇടപെട്ട് റവന്യൂ വകുപ്പുമായി അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

സെബാസ്റ്റ്യൻ എസ്. വിളക്കുന്നൻ അധ്യക്ഷനായി. അജോ കുറ്റിക്കൻ, പി.ജെ. ലൂക്കോസ്, ടി.കെ. പ്രീത, ടി.ജെ. വർക്കി, എ. അലിയാരുകുട്ടി, എൻ. ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!