Idukki വാര്‍ത്തകള്‍
വാഴവര ചെമ്പകപ്പാറ കുടിവെള്ള പദ്ധതി സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്തു

ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ തുളസിപ്പാറ വാർഡിലെ ഇരുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കഴിയുന്ന വാഴവര ചെമ്പകപ്പാറ കുടിവെള്ള പദ്ധതി ഉടുമ്പൻചോല എംഎൽഎ അഡ്വക്കറ്റ് സേനാപതി വേണു ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സിജോ ഇലന്തൂർ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലിപ്പുലിക്കാട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്റ്റെഫി ബിനു മാക്കിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരിക്കുട്ടി പൗലോസ് എന്നിവർ സംസാരിച്ചു.
പദ്ധതി ഉദ്ഘാടനത്തിന് ഭാഗമായി കഴിഞ്ഞ ടേമിൽ പദ്ധതിക്കായി ഫണ്ട് അനുവദിച്ച മുൻ മെമ്പർ ജോസ് തച്ചാപറമ്പലിനെയും പദ്ധതിക്ക് വേണ്ടി സ്ഥലം വിട്ടു നൽകിയ ബിജി ചൊവ്വാറ്റുകുന്നേലിനേയും എംഎൽഎ ആദരിച്ചു.




































































































































