Idukki വാര്‍ത്തകള്‍
കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിക്കുന്ന ഹൈ ഫ്രഷ് ഹൈപ്പർ മാർക്കറ്റിന്റെ ലോഗോ പ്രകാശനം നടന്നു. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ലോഗേപ്രകാശനം ചെയ്തു.
160 ഓളം ഡിസൈനുകളിൽ നിന്നാണ് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിക്കുവാൻ പോകുന്ന ഹൈ- ഫ്രഷ് ഹൈപ്പർ മാർക്കറ്റിന്റെ ലോഗോ തെരഞ്ഞെടുത്തത്. വിദഗ്ധ പാനലിന്റെ കൂടിയാലോചനയ്ക്ക് ശേഷം ആണ് ലോഗോ തെരഞ്ഞെടുത്തത്.
ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ലോഗോ പ്രകാശന കർമ്മം ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി നിർവഹിച്ചു.
ചടങ്ങിൽവച്ച് ലോഗോ ഡിസൈൻ ചെയ്ത സാൽവിൻ മാത്യുവിനെ ആദരിച്ചു.
ബാങ്ക് വൈസ് പ്രസിഡണ്ട് ടി ജെ ജേക്കബ് യോഗത്തിൽ സ്വാഗതം ആശംസിച്ചു.
കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, ഭരണസമിതി അംഗങ്ങളായ അഡ്വ കെ ജെ ബെന്നി, മനോജ് മുരളി അഡ്വക്കേറ്റ് തോമസ് പെരുമന, ബാബു ഫ്രാൻസിസ് , ജോയി പൊരുന്നോലീൽ, സജീവ് കെ എസ് , സോഫിയാമ്മ എം , സിന്ധു റെജി ,ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ പങ്കെടുത്തു.